Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന വികലാംഗ കോർപറേഷൻ 40-ാം വാർഷികം: ലോഗോ പ്രകാശനം നിർവഹിച്ചു

സംസ്ഥാന വികലാംഗ കോർപറേഷൻ 40-ാം വാർഷികം: ലോഗോ പ്രകാശനം നിർവഹിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ കോർപറേഷന്റെ 40-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. 'ഭിന്നശേഷിക്കാർക്കൊപ്പം 40 വർഷം' എന്ന ടാഗ് ലൈനോട് കൂടിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

വികലാംഗ കോർപറേഷന്റെ 40-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 25-ാം തീയതി ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വ്യത്യസ്തങ്ങളായ പരിപാടികൾ നടത്താനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ്, കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി, ഫിനാൻസ് ഓഫീസർ മഞ്ജു എസ്.എസ്., സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷിൽ, കൊറ്റാമം വിമൽകുമാർ എന്നിവർ ലോഗോ പ്രകാശനത്തിൽ സന്നിഹിതരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP