Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷൻഅവാർഡുകൾ സമ്മാനിച്ചു

ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷൻഅവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷന്റെ (ലോബ) ഈ വർഷത്തെ ഗ്ലോബൽ ലീഡർഷിപ്അവാർഡും യങ് അചീവേഴ്‌സ് അവാർഡും വിതരണം ചെയ്തു. കൂടാതെ, ഈ വർഷംഅനദ്ധ്യാപകർക്കായി അസോസിയേഷൻ പെൻഷനും ആരംഭിച്ചു.

ജനുവരി 19 വൈകിട്ട് തിരുവനന്തപുരംഗോൾഫ് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ് കാരങ്ങൾ വിതരണം ചെയ്തത്. മേക്എ ഡിഫറൻസ്, സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിൻ സി നെടുമല ചടങ്ങിൽവിശിഷ്ടാതിഥിയായിരുന്നു.ഹരിയാനയിലെ പൂർണ റെസിഡെൻഷ്യൽ, ഇന്റർഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറിസർവ്വകലാശാലയായ അശോക യൂണിവേഴ്‌സി റ്റിയിലെ പ്രൊ വൈസ് ചാൻസലർ ശങ്കർ കൃഷ്ണന്ജിതിൻ സി നെടുമല ഗ്ലോബൽ ലീഡർഷിപ് അവാർഡ് സമ്മാനിച്ചു.

ലൊയോള സ്‌കൂൾപിൻസിപ്പാൾ ഫാദർ ദേവസ്സി പോൾ എസ് ജെയുടെ പക്കൽ നിന്ന്‌ലോക ബാങ്കിന്റെ ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകളുടെ റസിഡന്റ് പ്രതിനിധിയായ ബാലകൃഷ്ണൻ മാധവൻകുട്ടി യങ് അചീവേഴ്‌സ് അവാർഡ് ഏറ്റുവാങ്ങി.ലോബയുടെ പ്രസിഡന്റ് പ്രദീപ് സുതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ സി പത്മകുമാർസ്വാഗതം ആശംസിച്ചു. ബി.ഒ സെബാസ്റ്റിൻ, രഞ്ജൻ കാന്തി, ഡോ. സതീഷ് ഭാസ്‌കർ,പി.വിജയകുമാർ എന്നിവർ പങ്കെടുത്തു.

ലോകമെമ്പാടും നാലായിരത്തോളം അംഗങ്ങളുള്ള പൂർവ വിദ്യാർത്ഥി സംഘടനയാണ്‌ലോബ. 2015 മുതലാണ് ലൊയോള ഓൾഡ് ബോയ്‌സ് അസോസിയേഷൻ അവാർഡുകൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം 120 ലൊയോള സ്‌കൂൾ അംഗങ്ങൾക്ക് ലോബ മെഡിക്കൽഇൻഷുറൻസ് പദ്ധതിയും ഏർപ്പെടുത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP