Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദേശീയോദ്‌ഗ്രഥനത്തിന്റെ ഭിന്നഭാവങ്ങളുമായി മാജിക് പ്ലാനറ്റിൽ ഇന്ത്യാ ഫോർട്ടുയർന്നു

ദേശീയോദ്‌ഗ്രഥനത്തിന്റെ ഭിന്നഭാവങ്ങളുമായി മാജിക് പ്ലാനറ്റിൽ ഇന്ത്യാ ഫോർട്ടുയർന്നു

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ പരിപോഷിപ്പിക്കു ന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും ഡിഫറന്റ് ആർട്‌സ് സെന്റർ ഉപകരിക്കുമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കലാവതരണം നടത്തുന്നതിനായി മാജിക് അക്കാദമിയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിന്റെ ഒന്നാം വേദി - ഇന്ത്യാ ഫോർട്ടിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കുട്ടികൾ സമൂഹത്തിൽ നിന്നും അകന്നു നിൽക്കേണ്ടവരല്ല. ഭിന്നശേഷിക്കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കാൻ ഒരിടം നൽകിയത് മഹത്തരമായ ഒരു പ്രവർത്തനമാണ്. അത്ഭുതപ്പെടുത്തുന്ന ഇന്ദ്രജാലം പോലെ ഇവരുടെ ജീവിതത്തിന് പുതിയ തലങ്ങൾ നൽകുവാൻ ഡിഫറന്റ് ആർട്‌സ് സെന്ററിന് കഴിയും. കൂടാതെ ഭിന്നമായ കഴിവുകളുള്ള ഈ കുട്ടികൾക്ക് പ്രത്യേക പാഠ്യക്രമം ഉൾപ്പെടുത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാജിക് അക്കാദമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇൻ ചാർജ് ഡോ. ബിജു പ്രഭാകർ ഐഎഎസ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ സംസാരിച്ചു. തുടർന്ന് അനുയാത്രാ അംബാസഡേഴ്സും മാതാ പേരാമ്പ്രയിലെ കലാകാരന്മാരും ചേർന്ന് നയിച്ച ദേശീയോദ്‌ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന ജയ്ഹിന്ദ് പരിപാടിയും അരങ്ങേറി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകൾ കൂട്ടിയിണക്കിയ ദൃശ്യാവിഷ്‌കാരമായിരുന്നു ജയ്ഹിന്ദ്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ദേശീയോദ്‌ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്ന നാടകാവതരണത്തിനായാണ് ഈ വേദി സജ്ജീകരിച്ചിരിക്കുന്നത്. ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചെങ്കോട്ടയുടെ മാതൃകയിൽ 105 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് ഇന്ത്യാ ഫോർട്ട് നിർമ്മിച്ചിട്ടുള്ളത്. സംഗീതം, ചിത്രരചന, നൃത്തം, അഭിനയം, മറ്റ് കലകൾ എന്നിവ അവതരിപ്പിക്കുന്നതിനാണ് മറ്റു വേദികൾ.

കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും വേദി ഒരുക്കിയിട്ടുണ്ട്. ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന 100 കുട്ടികൾക്ക് പ്രത്യേക പരിശീലനം മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ നൽകി പെർഫോർമൻസിനുള്ള അവസരം നൽകും. നൃത്തം, സംഗീതം, ചിത്രരചന, കരകൗശല നിർമ്മാണം തുടങ്ങിയ നിരവധി മേഖകളിൽ കഴിവു വികസിപ്പിച്ച് കലാവതരണത്തിനുള്ള വേദി നൽകുന്നതിനോടൊപ്പം ഇവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാർക്ക് ഇത്തരമൊരു സെന്റർ ഒരുങ്ങുന്നത്. ഡിഫറന്റ് ആർട്സ് സെന്റർ ഒക്ടോബർ 31ന് സമർപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP