Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ടു ചെയ്ത പൗരന്മാർക്ക് പൗരത്വമില്ലാതാവുന്നു- ഡോ. എം.ജി മല്ലിക പെൺകൂട്ടായ്മയുടെ ചർച്ചാ സംഗമം ശ്രദ്ധേയമായി

വോട്ടു ചെയ്ത പൗരന്മാർക്ക് പൗരത്വമില്ലാതാവുന്നു- ഡോ. എം.ജി മല്ലിക പെൺകൂട്ടായ്മയുടെ ചർച്ചാ സംഗമം ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

മുക്കം:സൗഹൃദകേരളം പെൺകൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും ചേന്ദമംഗല്ലൂർ കൊടിയത്തൂർ ഏരിയകളുടെയും സംയുക്താഭിമുഖ്യത്തിൽ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം നിറഞ്ഞുകവിഞ്ഞ സ്ത്രീ പങ്കാളിത്തം കൊണ്ടും പൗരത്വഭേദഗതി നിയമത്തിനെതിരിലുള്ള സ്ത്രീ പ്രതിഷേധം കൊണ്ടും ശ്രദ്ധേയമായി.

'പൗരസംരക്ഷണം ഇന്ത്യൻ ജനാധിപത്യത്തിൽ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംഗമം സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ എം.ജി മല്ലിക ഉദ്ഘാടനം ചെയ്തു. പൗരന്മാരെന്നു പറഞ്ഞ് ജനങ്ങളെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച് അധികാരത്തിലെത്തിയ ശേഷം വോട്ടു ചെയ്തവർക്ക് പൗരത്വം നിഷേധിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. കൂടെ പഠിച്ച ഒരാളെപ്പോലും കാണിച്ചു തരാൻ കഴിയാത്ത പ്രധാനമന്ത്രി അപ്പനപ്പൂപ്പന്മാരുടെ രേഖകൾ കാണിക്കാൻ ആവശ്യപ്പെടുന്നു.

നിരന്തരമായുണ്ടാവുന്ന വെള്ളപ്പൊക്കത്തിലൂടെയും മറ്റും ധാരാളം മനുഷ്യരും വിലപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടു പോവുന്ന ആസാം പോലെയുള്ള സംസ്ഥാനങ്ങളിലെ പേരു പോലും തിരിച്ചറിയാനാവാത്ത ജനങ്ങളോട് രേഖകൾ ചോദിച്ചാൽ എന്തു ചെയ്യുമെന്നും അവർ ചോദിച്ചു.

ജാതിയുടേയും മതത്തിന്റെയും പേരിൽ വെട്ടിമുറിക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ട് ആർ.സി സാബിറ ആവശ്യപ്പെട്ടു.

എം.ജി.എം സ്റ്റേറ്റ് എക്സിക്യൂട്ടീവ് എം ടി നബീല, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹമ്മദ്, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എഴുത്തുകാരിയും ആരോഗ്യ പ്രവർത്തകയുമായ മിനി സജി കൂരാച്ചുണ്ട്, വുമൺസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് റീന പ്രകാശ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി റഹ്മാബി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇ.എൻ നസീറയുടെ അമൃതവാണിയോടെ ആരംഭിച്ച പരിപാടിയിൽ നദ്വ ഷമീർ സ്വാഗതവും മെഹറുന്നിസ ടീച്ചർ സമാപനവും നിർവഹിച്ചു. ഷസ ആൻഡ്റ് പാർട്ടിയുടെ സംഗീത ശിൽപനും നസീറ ഇഎൻ ആൻഡ് പാർട്ടിയുടെ വിൽപാട്ടും, ദിയാനയുടെ ഗാനവും വേദിയിൽ അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP