Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ

വലപ്പാട്: മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക ആരോഗ്യ കേന്ദ്രം, യുവജനക്ഷേമ ബോർഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മണപ്പുറം ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു. മണപ്പുറം റിതി ജൂവലറി എം.ഡി സുഷമാ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലോക്ഡൗൺ പശ്ചാത്തലത്തിൽ വലപ്പാട് പഞ്ചായത്തിലെ അവശതയനുഭവിക്കുന്നവർകും സ്ഥിരം മരുന്ന് കഴിക്കുന്നവരുമായ തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് മാസം ആയിരം രൂപ വീതം രണ്ടു മാസത്തേക്ക് വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫിനാൻസ് നൽകുന്ന തെർമൽ സ്‌കാനർ ഗ്രാമ പഞ്ചായത്തിന് കൈമാറി.

വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ഇൻചാർജ് ജോർജ്.ഡി.ദാസ് മുഖ്യാതിഥിയായി. മണപ്പുറം ഗ്രൂപ്പ് ചീഫ് പി.ആർ.ഒ സനോജ് ഹെർബർട്ട്, ഡി.ജി.എം. സുഭാഷ് രവി, ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മജീദ്, ഷജിത്ത് പി.എസ്, കൃഷ്ണവേണി പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗീസ്, മണപ്പുറം ഫൗണ്ടേഷൻ മാനേജർ ജസ്ന രാജൻ, യൂത്ത് കോ-ഓർഡിനേറ്റർ സൂരജ് പി.എസ്, ശ്രുതി ഗിൽജിത്ത് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP