Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകാരോഗ്യ ദിനം: മണപ്പുറം ഫൗണ്ടേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു

ലോകാരോഗ്യ ദിനം: മണപ്പുറം ഫൗണ്ടേഷൻ വാക്കത്തോൺ സംഘടിപ്പിച്ചു

തൃശ്ശൂർ : ജനങ്ങളിൽ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷൻ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മാഫിറ്റ് വാക്കത്തോൺ 2019 സംഘടിപ്പിച്ചു. മണപ്പുറം മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാർ വാക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്തു.

വലപ്പാട് മണപ്പുറം ഹൗസിൽ നിന്നും ആരംഭിച്ച വാക്കത്തൺ വലപ്പാട് ചന്തപ്പടി സെന്ററിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു തീരദേശ ഹൈവേയിൽ കൂടി 7 കി.മി പിന്നിട്ടു തളിക്കുളം സ്‌നേഹതീരം ബീച്ചിൽ അവസാനിച്ചു. 400 പേർ വാക്കത്തോണിൽ പങ്കെടുത്തു.

മണപ്പുറം മാനേജിങ് ട്രസ്റ്റീ വി.പി നന്ദകുമാർ, മണപ്പുറം ജൂവല്ലേഴ്സ് എം.ഡി സുഷമ നന്ദകുമാർ , മണപ്പുറം അസറ്റ് ഫിനാൻസ് എം.ഡി പ്രസന്നൻ , മണപ്പുറം ഫൗണ്ടേഷൻ സിഇഒ പാവൽ പോദർ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP