Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാമർ അപകടത്തിൽ മരണപ്പെട്ട അഫീൽ ജോൺസന്റെ വീട് മാണി സി കാപ്പൻ സന്ദർശിച്ചു

ഹാമർ അപകടത്തിൽ മരണപ്പെട്ട അഫീൽ ജോൺസന്റെ വീട് മാണി സി കാപ്പൻ സന്ദർശിച്ചു

സ്വന്തം ലേഖകൻ

പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അത് ലറ്റിക് മീറ്റിനിടെ ഹാമർ കൊണ്ടു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മൂന്നിലവ് ചൊവ്വൂർ കുറിഞ്ഞാംകുളത്ത് അഫീൽ ജോൺസന്റെ മാതാപിതാക്കളായ ജോൺസനെയും ഡാർളിയെയും മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം സംബന്ധിച്ച് അറിയിച്ചു. ധനസഹായം ഉടൻ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാവുമെന്നു വ്യക്തമാക്കിയ കാപ്പൻ എല്ലാവിധ പിന്തുണയും മാതാപിതാക്കൾക്കു വാഗ്ദാനം ചെയ്തു. നഗരസഭയും അത് ലറ്റിക് അസോസിയേഷനും വാഗ്ദാനം ചെയ്ത ധനസഹായം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും.

കായികമേളകളിൽ മേലിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ പറഞ്ഞു. കായികമേളകളിൽ അപകടകരമായ ഇനങ്ങൾ ഒന്നിച്ചു നടത്താൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.

അഫീൽ ജോൺസൺ അപകടത്തിൽപ്പെട്ടതറിഞ്ഞ് ആംബുലൻസിനു മുന്നിൽ പാഞ്ഞു കോട്ടയം മെഡിക്കൽ കോളജിൽ എത്തി വെന്റിലേറ്ററടക്കമുള്ള ചികിത്സ ലഭ്യമാക്കിയത് മാണി സി കാപ്പനായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി സാമുവൽ, ഷാർളി മാത്യു, ബിജു, എബി ജെ ജോസ് എന്നിവരും എം എൽ എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ശാസ്ത്രമേളകൾ വിദ്യാഭ്യാസത്തെഅർത്ഥപൂർണ്ണമാക്കും: മാണി സി കാപ്പൻപാലാ: ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നവർ വലിയ ലക്ഷ്യങ്ങളിലേയ്ക്ക് നടന്നു കയറിയാൽ രാജ്യത്തിന് നേട്ടമുണ്ടാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ഇത്തരം മേളകളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം വലിയ സ്വപ്നങ്ങൾ കാണാൻ കുട്ടികൾക്ക് പ്രേരണയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേള പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വിദ്യാഭ്യാസത്തെ അർത്ഥപൂർണ്ണമാക്കുകയാണ് ഇത്തരം മേളകളുടെ ലക്ഷ്യമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി റ്റി കെ, മുനിസിപ്പൽ കൗൺസിലർ റോയി ഫ്രാൻസീസ്, പാലാ ഡി ഇ ഒ പി കെ ഹരിദാസ്, സിസ്റ്റർ മേരിക്കുട്ടി എം എം, സിസ്റ്റർ ലിസി കെ ജോസ്, മാത്യു എം കുര്യാക്കോസ്, സെബി പറമുണ്ട, രാജ്കുമാർ കെ തുടങ്ങിയവർ പ്രസംഗിച്ചു.

ശാസ്ത്രം, ഗണിത ശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയം എന്നീ ഇനങ്ങളിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബി എഡ് കോളേജ്, എം.ജി.ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, പുലിയന്നൂർ ആശ്രമം എൽ .പി .സ്‌ക്കൂൾ, അരുണാപുരം എൽ പി.സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

ശാസ്ത്ര പ്രതിഭകൾക്ക് പ്രചോദനമേകിമാണി സി കാപ്പൻപാലാ: ശാസ്ത്ര പ്രതിഭകൾക്ക് പ്രചോദനമേകാൻ മാണി സി കാപ്പൻ എം എൽ എ പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ മത്സരവേദികളിൽ എത്തി. രാവിലെ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തശേഷമാണ് മത്സരാർത്ഥികളെ കാണാനും പ്രോത്സാഹനം നൽകാനുമായി എം എൽ എ എത്തിയത്.

മത്സരവേദിയിൽ എം എൽ എ കടന്നു ചെന്നപ്പോൾ വിദ്യാർത്ഥികൾക്ക് അത്ഭുതമായി. മത്സര ഇനങ്ങളെക്കുറിച്ച് എം എൽ എ വിദ്യാർത്ഥികളോട് ചോദിച്ചറിഞ്ഞു. കണമല സാന്തോം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഹലീമ പി എസ്, എയിഞ്ചൽ മേരി ടോം എന്നിവർ തങ്ങളുടെ കണ്ടുപിടുത്തമായ മാലിന്യ സംസ്‌ക്കരണ പ്ലാന്റിൽ പ്ലാസ്റ്റിക്, ഖര, ദ്രവ മാലിന്യങ്ങൾ അന്തരീക്ഷമലിനീകരണം ഇല്ലാതെ സംസ്‌ക്കരിക്കുന്നത് എം എൽ എയ്ക്ക് വിശദീകരിച്ചു കൊടുത്തു. കണമല സെന്റ് ജോർജ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ബാസിൽ സലിം, അലൻ ജോൺ എന്നിവർ ഓട്ടോമാറ്റിക് ഐ വി സിസ്റ്റമാണ് എം എൽ എ യ്ക്ക് പരിചയപ്പെടുത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കു വിജയാശംസകൾ നേർന്ന ശേഷമാണ് എം എൽ എ മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP