Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മർകസ് 43-ാം വാർഷിക സമ്മേളനം:സ്വാഗതസംഘ രൂപീകരണം പ്രൗഢമായി

മർകസ് 43-ാം വാർഷിക സമ്മേളനം:സ്വാഗതസംഘ രൂപീകരണം പ്രൗഢമായി

സ്വന്തം ലേഖകൻ

കോഴിക്കോട്: 2020 ഏപ്രിൽ 3 മുതൽ 5 വരെ നടക്കുന്ന മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ശ്രദ്ധേയമായി. കേരളത്തിലെ സുന്നി സംഘടനകളുടെ പ്രധാന നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമ്മേളന പദ്ധതികൾ പ്രഖ്യാപിച്ചു.

മർകസ് നോളജ് സിറ്റി സമ്മേളനത്തിന്റെ ഭാഗമായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്നും, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക വിദ്യാഭ്യാസ പദ്ധതികളിൽ പ്രധാന മുഖമായി നോളജ് സിറ്റി മാറുമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ഒരു ഡീംഡ് റ്റു ബി യൂണിവേഴ്സിറ്റിയിലേക്ക് നവീകരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നടത്തി. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ത്വഹാ തങ്ങൾ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മജീദ് കക്കാട് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, വി.പി.എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അപ്പോളോ മൂസ ഹാജി പ്രസംഗിച്ചു. മർകസ് വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്ന എജ്യു ജേണൽ സമ്മേളനത്തിൽ പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP