Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുമ്പുഴയിൽ 'സൗജന്യ മെഡിക്കൽ ക്യാമ്പ്' ഫെബ്രുവരി 23 ന്

പെരുമ്പുഴയിൽ 'സൗജന്യ മെഡിക്കൽ ക്യാമ്പ്' ഫെബ്രുവരി 23 ന്

പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ ഈ വരുന്ന ഫെബ്രുവരി 23ആം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ പെരുമ്പുഴ എം.ജി.യു.പി. സ്‌കൂൾ അങ്കണത്തിൽ വച്ച് 'സൗജന്യ മെഡിക്കൽ ക്യാമ്പ്' നടത്തുന്നു.

പ്രസ്തുത മെഡിക്കൽ ക്യാമ്പിന്റെയും , തണൽ മെമ്പർഷിപ് ക്യാമ്പയിന്റെയും ഉദ്ഘാടനവും, തണൽ സമാഹരിച്ച ചികിത്സാധനസഹായവിതരണവും ബഹുമാനപ്പെട്ട ഫിഷറീസ് - പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ശ്രീമതി. ജെ മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും.

ചടങ്ങിൽ ബഹുമാനപ്പെട്ട ഇളമ്പള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സുജാതാമോഹൻ മുഖ്യ പ്രഭാഷണം നടത്തുകയും, മറ്റു വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്നതുമാണ്. ലിവർ ഫങ്ക്ഷൻ ടെസ്റ്റ്, പൾമൊണറി ഫങ്ക്ഷൻ ടെസ്റ്റ്, ബ്ലഡ് പ്ലഷർ പരിശോധന എന്നിവ കൂടാതെ ആദ്യത്തെ 45 രോഗികൾക്ക് HBA1C പരിശോധനയും സൗജന്യമായി ക്യാമ്പിൽ ചെയ്യുന്നതാണ്. കൂടാതെ ഓർത്തോപീഡിക്, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതായിരിക്കും.

തികച്ചും സൗജന്യമായ ഈ ക്യാമ്പിന്റെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9946158724, 9020861494

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP