Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയുടെ ഭാഗമായ മെഡിക്കൽ ക്യാംപും, ആരോഗ്യ ബോധവത്ക്കരണ പ്രദർശനവും നടത്തി

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയുടെ ഭാഗമായ മെഡിക്കൽ ക്യാംപും, ആരോഗ്യ ബോധവത്ക്കരണ പ്രദർശനവും നടത്തി

സ്വന്തം ലേഖകൻ

തര സംസ്ഥാന തൊഴിലാളികളുടെ സമഗ്രമായ ആരോഗ്യസ്ഥിതി മുൻനിർത്തി കോഴിക്കോട് കോർപറേഷനും, തൊഴിൽ വകുപ്പും, കോഴിക്കോട് ഗവൺമെന്റ് നഴ്‌സിങ് കോളേജും, സംയുക്തമായി സംഘടിപ്പിച്ച മഡിക്കൽ ക്യാംപും, ആരോഗ്യ ബോധവത്ക്കരണ പ്രദർശനവും (ഗരിമ 2020)) ചെറുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കന്ററി വച്ച് തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി കേരള ഗവൺമെന്റ് ആവിഷ്‌കരിച്ച വിവിധ പദ്ധതികളെ കുറിച്ച് ചടങ്ങിൽ മന്ത്രി സംസാരിച്ചു. പി സി രാജൻ (ചെയർ പേഴ്‌സൺ, വികസനകാര്യ സ്ഥിരം സമിതി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫസ്സർ പൊന്നമ്മ കെ എം, (പ്രിൻസിപ്പാൾ, ഗവൺമെന്റ് നഴ്‌സിങ് കോളേജ്) ഗരിമ 2019 ന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞാമുട്ടി (കൗൺസിലർ കോഴിക്കോട് കോർപറേഷൻ) ആശംസകളർപ്പിച്ചു. ആർ എസ് ഗോപകുമാർ (ഹെൽത്ത് ഓഫീസർ, കോഴിക്കോട് കോർപറേഷൻ) നന്ദി പ്രകാശിപ്പിച്ചു.

ക്യാംപിൽ മെഡിസിൻ, ചർമ്മരോഗം, ഡെന്റൽ, നേത്രരോഗം, ജീവിതശൈലി രോഗനിർണ്ണയം, എച്ച് ഐ വി, മലേറിയ സ്‌ക്രീനിങ്ങ്, ലാബ് പരിശോധനകൾ, മരുന്ന് വിതരണവും ഉണ്ടായിരുന്നു. നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികൾ വിവിധ ആരോഗ്യ ബോധവത്ക്കരണ പരിപാടികളും സങ്കടിപ്പിച്ചു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് ബീച്ച് ആശുപത്രി, കോഴിക്കോട് അർബൺ ഹെൽത്ത് സെന്റർ, ജില്ലാ ടിബി സെന്റർ എന്നിവടങ്ങളിലെ ആരോഗ്യപ്രവർത്തവകരുടേയും, MOS, KISMAT,എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണവും ഈ ക്യാംപിൽ ഉണ്ടായിരുന്നു.രാവിലെ 9 മണിക്ക് തുടങ്ങി 3 മണിക്ക് അവസാനിച്ച ക്യാംപിൽ 400 ഓളം ഇതരസംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP