Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് സ്മാർട്ടാകുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് സ്മാർട്ടാകുന്നു: മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽസിന്റെ സേവനങ്ങൾ ഓൺലൈൻ മുഖേനയാകുകയാണ്. ഓൺലൈൻ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതും സേവനം നൽകുന്നതും ഓഫീസിലെ സ്റ്റാറ്റിയുട്ടറി രജിസ്റ്ററുകളും അപേക്ഷകളും ഡിജിറ്റൽ രൂപത്തിലാക്കി ഓഫിസ് ഉപയോഗത്തിന് ഉതകുംവിധം സൂക്ഷിക്കുന്നത് ഉൾപ്പെടുന്ന പ്രോജക്ടിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും ഈ കൗൺസിലിൽ നിന്നും രജിസ്ട്രേഷൻ നേടിയിട്ടുള്ള എല്ലാ ഡോക്ടർമാർക്കും സ്മാർട്ട് ഐ.ഡി. കാർഡ് നൽകുന്ന സ്മാർട്ട് കാർഡിന്റെ വിതണത്തിന്റേയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

ആഫീസ് ഓട്ടോമേഷൻ ഒന്നാംഘട്ടം പൂർത്തീകരിക്കുമ്പോൾ വിദേശ മെഡിക്കൽ ഗ്രാജുവേറ്റ് ഒഴികെയുള്ള ഗുഡ് സ്റ്റാന്റിങ്, എൻ.ഒ.സി., പ്രൊവിഷണൽ രജിസ്ട്രേഷൻ എന്നീ സർട്ടിഫിക്കറ്റുകൾ കൗൺസിലിൽ നേരിട്ട് ഹാജരാകാതെ തന്നെ ഓൺലൈൻ മുഖേന അപേക്ഷിച്ച് പ്രിന്റ് എടുക്കാവുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പ്രൊവിഷണൽ, ഗുഡ് സ്റ്റാന്റിങ് സർട്ടിഫിക്കറ്റകൾ, എൻ.ഒ.സി. എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ 2019 ഓക്ടോബർ മാസം മുതൽ ഓൺലൈൻ ആയി നൽകി വരുന്നത് വിജയകരമായതിനാലും അത് ഡോക്ടർമാർക്ക് വളരെ ആശ്വാസമാണെന്നും കണ്ടതിന്റെ അടിസ്ഥാനത്തിൽ വിദേശ യോഗ്യത ഉൾപ്പെടെയുള്ള മെഡിക്കൽ യോഗ്യതകൾക്ക് സ്ഥിരം രജിസ്ട്രേഷനുകൾ ഓൺലൈൻ ആയി നൽകുന്ന നടപടിക്ക് തുടക്കം കുറിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതും അതു വഴി ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാവുന്നതുമാണ്. സ്ഥിരം രജിസ്ട്രേഷന് അപേക്ഷയും ഫീസും ഓൺലൈൻ ആയി തന്നെ സ്വീകരിക്കുന്നതാണ്. അതിന്റെ പ്രിന്റുകൾ ആഫീസിൽ സ്വീകരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകാര്യമായ അപേക്ഷകളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആഫീസിൽ തന്നെ പ്രിന്റ് ചെയ്ത് അതീവ സുരക്ഷാ ഹോളോഗ്രാം പതിച്ച് നേരിട്ട് നൽകുകയോ തപാൽ വഴി അയച്ച് നൽകുകയോ ചെയ്യുന്നതാണ്. ഓൺലൈനായി സ്ഥിരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനാവില്ല. സ്ഥിരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ക്യുആർ കോഡ്, ഹോളോഗ്രാം, അപേക്ഷകന്റെ കൈയൊപ്പ് ഫോട്ടോഗ്രാഫ്, ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റ് പേപ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കൗൺസിലിൽ നിന്ന് നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് ഒരു ഡോക്ടർക്ക് കേരളത്തിൽ പ്രാക്ടീസ് നടത്തുന്നതിനും ഉന്നതപഠനത്തിനും വിദേശത്തോ അന്യ സംസ്ഥാനത്തോ തൊഴിൽ സ്വീകരിക്കുന്നതിനുമുള്ള അടിസ്ഥാന രേഖ എന്നതിനാൽ സാധ്യമായ എല്ലാ സുരക്ഷാ മുൻ കരുതലുകളും കൈക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭ ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഡേൺ മെഡിസിൻ കൗൺസിൽ ഡോ. റാണി ഭാസ്‌കരൻ, ഭാരതീയ ചികിത്സാ സമ്പ്രദായ കൗൺസിൽ പ്രസിഡന്റ് ഡോ. പി. മാധവൻകുട്ടി വാര്യർ, ഹോമിയോപ്പതി കൗൺസിൽ പ്രസിഡന്റ് ഡോ. സി. സുന്ദരേശൻ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ എ. മുഹമ്മദ് ഹുസൈൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP