Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിസന്ധി; റിജു ആൻഡ് പി എസ് കെ ക്ലാസ്സസിലെ മെഡിക്കൽ - എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കി

കോവിഡ് പ്രതിസന്ധി; റിജു ആൻഡ് പി എസ് കെ ക്ലാസ്സസിലെ മെഡിക്കൽ - എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ റിജു ആൻഡ് പി എസ് കെ ക്ലാസ്സസിലെ മെഡിക്കൽ - എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കിയതായി ഡയറക്ടർ പി. സുരേഷ്‌കുമാർ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് എൻട്രൻസ് കോച്ചിങ് ക്ലാസുകൾ താൽക്കാലികമായി നിർത്തി വയ്‌ക്കേണ്ടി വന്നതിനെ തുടർന്നാണ് ഇപ്രകാരം ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആരംഭിച്ചത്.

അദ്ധ്യാപകർ അവരവരുടെ വീടുകളിലിരുന്ന് ഓൺലൈനിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുകയും സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൂങ്കുന്നത്ത് കോർപ്പറേറ്റ് ഓഫീസിൽ ഇതിനായി പ്രത്യേക സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള ഓൺലൈൻ ബ്രിഡ്ജ് കോഴ്‌സും റിജു ആൻഡ് പി എസ് കെയിൽ ആരംഭിച്ചിട്ടുണ്ട്, സുരേഷ്‌കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP