Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌നോപാർക്കിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് നിവേദനം ഡോ. ശശിതരൂർ എംപി.ക്കു സമർപ്പിച്ചു

ടെക്‌നോപാർക്കിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് വിവേകാനന്ദ സ്റ്റഡി സർക്കിൾ തയ്യാറാക്കിയ നിവേദനം പ്രസിഡന്റ് രാജേഷ് കെ.എസ്, ഡോ ശശിതരൂർ എംപി.ക്കു സമർപ്പിച്ചു.

ടെക്‌നോപാർക്കിൽ, ഓഗസ്റ്റ് 16 നുവിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടന്ന എഴുപതാമത് സ്വാതന്ത്ര്യ വാർഷിക-രക്ഷാബന്ധൻ ഉത്സവ ആഘോഷച്ചടങ്ങിൽ വച്ചാണ് നിവേദനം സമർപ്പിച്ചത്. കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണം എന്നും വിവിധ ട്രെയിനുകളുടെ പേരടക്കം പറഞ്ഞുകൊണ്ട്, നിവേദനത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ടെക്‌നോപാർക്കിലെ അടിസ്ഥാന സൗകര്യവികസനം, യാത്രാസൗകര്യങ്ങൾ, ഐ.ടി.മേഖലയിലെ നയംമാറ്റം , ജീവനക്കാരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ടെക്‌നോപാർക് ജീവനക്കാരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന കാര്യങ്ങൾ ആണ് നിവേദനത്തിൽ ഉൾപ്പെടുത്തിയ ആവശ്യങ്ങളുടെ അടിസ്ഥാനം. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ ഇന്റർസിറ്റി എക്സ്‌പ്രസ്സ് അടക്കമുള്ള ട്രെയിനുകൾക്കു കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിവേദനം പരിശോധിച്ച ഡോ .തരൂർ, വിവേകാനന്ദ സ്റ്റഡി സർക്കിൾ സമർപ്പിച്ച എല്ലാ ആവശ്യങ്ങളും ന്യായമാണെന്നും താൻ അവ സാദ്ധ്യമാക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യും എന്നും സദസ്സിനെ അറിയിച്ചു.

കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനു വേണ്ടി താൻ നടത്തിയ പരിശ്രമങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു. 3 ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിച്ചതിന്റെ ശ്രമഫലമായാണെന്നും അദ്ദേഹം പറഞ്ഞു. റയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് ടെക്‌നോപാർക്കിലെ കമ്പനികളുടെ സഹകരണത്തോടെ പി.പി.പി. മോഡൽ നടപ്പാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിവേദനത്തിന്റെ പകർപ്പുകൾ വിവിധ മന്ത്രാലയങ്ങൾക്കും തിരുവനന്തപുരം കേന്ദ്രീകരിച്ചിരിക്കുന്ന പാർലമെന്റ് അംഗങ്ങൾക്കും വിവേകാനന്ദ സ്റ്റഡി സർക്കിൾ നൽകിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് റയിൽവേമന്ത്രി സുരേഷ്പ്രഭുവിനെയും മറ്റു എൻ.ഡി.എ. നേതാക്കളെയും വി എസ്.സി. സമീപിച്ചിട്ടുണ്ട്. നിവേദനത്തിന്റെ പകർപ്പ് എ.കെ.ആന്റണിഎംപി, സുരേഷ്‌ഗോപി എംപി, റിച്ചാർഡ് ഹേ എംപി. എന്നിവർക്കും കൈമാറിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP