Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരമന നദിയിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച പഠനത്തിന് പുരസ്‌കാരം; പുരസ്‌കാരം സ്വന്തമാക്കിയത് എംഎഫിൽ വദ്യാർത്ഥിനിയായ എസ് വിനുജ

കരമന നദിയിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച പഠനത്തിന് പുരസ്‌കാരം; പുരസ്‌കാരം സ്വന്തമാക്കിയത് എംഎഫിൽ വദ്യാർത്ഥിനിയായ എസ് വിനുജ

തിരുവനന്തപുരം: കരമന നദി അറബിക്കടലിനോട് ചേരുന്ന ഇടയാർ ദ്വീപിന് ചുറ്റുമുള്ള അഴിമുഖപ്രദേശത്ത് ഓഖികൊടുങ്കാറ്റിന് മുൻപും പിൻപുമായി മൈക്രോപ്ലാസ്റ്റിക് മലിനീകരണം സംബന്ധിച്ച് നടത്തിയ പഠനത്തിന് ദേശീയസെമിനാറിൽ ഒന്നാം സമ്മാനം. കരമനനദിയിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ആദ്യത്തെപഠനമാണ്. അഴിമുഖ, തീരദേശ ആവാസവ്യവസ്ഥ സംബന്ധിച്ച് കേരള സർവകലാശാലയുടെ കാര്യവട്ടംപരിസ്ഥിതിശാസ്ത്രവകുപ്പിൽ നടന്ന ദ്വിദിന ദേശീയ സെമിനാറിലാണ് ഏറ്റവും നല്ല പ്രബന്ധാവതരണത്തിനുള്ളപുരസ്‌കാരം അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ എം.എഫിൽ വിദ്യാർത്ഥിനിയായ എസ്. വിനുജക്ക്ലഭിച്ചത്.

അവാർഡിന്റെ ഭാഗമായി ഇന്റർനാഷണൽ എസ്ച്വറൈൻ ആൻഡ് കോസ്റ്റൽ സയൻസസ് അസോസിയേഷൻ എന്നരാജ്യാന്തര സംഘടയിൽ മൂന്നു വർഷത്തെ അംഗത്വം വിനുജക്ക് ലഭിച്ചു. ഡോ. അഖില എസ്. നായർ, ഡോ. കുര്യന്മാത്യു എബ്രഹാം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പഠനം. ഇടയാർ ദ്വീപിനു ചുറ്റുമായി എട്ട്ഇടങ്ങളിൽ നിന്ന് ശേഖരിച്ച അടിത്തട്ടിലെ മണ്ണ്, ആറിടങ്ങളിൽ നിന്നുള്ള നദീജലം, പ്രദേശവാസികൾ വില്പനക്കായി പിടിച്ചമൽസ്യം എന്നിവയിലുള്ള സൂക്ഷ്മ പ്ലാസ്റ്റിക് സാന്നിധ്യമാണ് മേൽനോട്ടത്തിൽ നിരീക്ഷണവിധേയമാക്കിയത്.

സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ ഓഖി കാറ്റിന് പിന്നാലെ പലമടങ്ങ് വർദ്ധിച്ചതായി പഠനത്തിൽ തെളിഞ്ഞു. കാറ്റുംതുടർന്നുണ്ടായ പേമാരിയും വൻതോതിൽ പ്ലാസ്റ്റിക് വസ്തുക്കളെ നദിയിലേക്കും അഴിമുഖത്തേക്കും എത്തിച്ചതാണ്‌സൂക്ഷ്മപ്ലാസ്റ്റിക് കണങ്ങളുടെ ആധിക്യത്തിലേക്കു നയിച്ചത്. നാരുരൂപത്തിലുള്ള മൈക്രോഫൈബറുകളാണ് ഏറ്റവും
കൂടുതൽ ദൃശ്യമായത്. സിന്തറ്റിക് വസ്ത്രങ്ങൾ, ഉപയോഗശൂന്യമായ മൽസ്യബന്ധനവല എന്നിവയാണ് നൈലോൺഇനത്തിൽപെട്ട മൈക്രോഫൈബറുകളുടെ പ്രധാന സ്രോതസുകൾ. മൈക്രോപ്ലാസ്റ്റിക് കണങ്ങളിൽ മാലിന്യംപറ്റിപ്പിടിക്കുമ്പോൾ ആഹാരകണമാണെന്ന് തെറ്റിദ്ധരിച്ച് മൽസ്യങ്ങൾ ഭക്ഷിക്കുന്നു.

മൽസ്യശരീരത്തിൽ നിന്ന്മനുഷ്യരുൾപ്പെടെയുള്ള മറ്റ് ജീവജാലങ്ങളിലേക്ക് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ വ്യാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP