Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗരോർജ്ജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം; മന്ത്രി എം.എം മണി

സൗരോർജ്ജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം; മന്ത്രി എം.എം മണി

കൊച്ചി: ഊർജ്ജോൽപ്പാദനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന കേരളത്തിൽ സൗരോർജ്ജത്തിൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് സംസ്ഥാന സർക്കാറിന്റ ലക്ഷ്യമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ക്രീപ സംഘടിപ്പിക്കുന്ന മൂന്നാമത് ഗ്രീൻ പവ്വർ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ നമുക്കാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഉൽപ്പാദനം. എന്നാൽ ജലവൈദ്യുതി പദ്ധതികൾ കൊണ്ട് മാത്രം വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഊർജ്ജോൽപാദനത്തിന് ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റിന്യുവബിൾ എനർജി മേഖലയിലെ സാങ്കേതിക- ഉപയോഗ സാധ്യതകൾ കൂടുതൽ ആളുകളിലെത്തിച്ച് റിന്യുവബിൾ എനർജി ഉപയോഗത്തിൽ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ പവ്വർ എക്സ്പോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊർജ്ജമന്ത്രാലയം, കേരള സർക്കാർ, അനെർട്ട്, ശുചിത്വമിഷൻ എന്നിവരുമായി ചേർന്നാണ് പ്രദർശനം.

പ്രമുഖ ഉൽപ്പന്ന നിർമ്മാതാക്കൾ, സപ്ലൈയേർസ്, സോളാർ തെർമൽ ടെക്നോളജി, സോളാർ ഡ്രയർ, ചെറിയ വിന്റ് എനർജി സംവിധാനം, സൗരോർജ്ജ ഓട്ടോറിക്ഷ, സൗരോർജ്ജ പ്ലാന്റുകൾ, സോളാർ പാനൽ നിർമ്മാണ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ, സോളാർ ഇൻവെർട്ടറുകൾ, സോളാർ ഗ്രിഡ് ടൈ ഇൻവെർട്ടർ, ലിഥിയം അയോ ബാറ്ററികൾ, സോളാർ ബാറ്ററികൾ തുടങ്ങി അമ്പതോളം സ്റ്റാളുകളിലായി നിരവധി കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈവ് കിച്ചൺ, ആർഇ ടെക്നോളജി മാതൃകകളുടെ പ്രദർശനം, സൗജന്യ സോളാർ ബോട്ട് യാത്ര തുടങ്ങിയവയാണ് ഗ്രീൻ പവ്വർ എക്സ്പോയിലെ പ്രധാന ആകർഷണങ്ങൾ.

എംഎ‍ൽഎ ഐബി ഈഡൻ അധ്യക്ഷനായ പരിപാടിയിൽ അനെർട്ട് സീനിയർ പ്രോഗ്രാം ഓഫീസർ അനീഷ് പ്രസാദ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ക്രീപ പ്രസിഡന്റ് ഫാ.ജോർജ്ജ് പീറ്റർ പിട്ടാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.എൻ അയ്യർ, സെക്രട്ടറി ജോസ് കല്ലൂക്കാരൻ എിന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP