Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട ജില്ലാ നബിദിന റാലിയും സനേഹസംഗമവും സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ നബിദിന റാലിയും സനേഹസംഗമവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മുഹമ്മദ് നബി (സ) തങ്ങളുടെ 1494 മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച ജില്ലാ മീലാദ് റാലിയും, നബിദിന സ്‌നേഹസംഗമവും നടന്നു ജനറൽ ഹോസ്റ്റലിന് സമീപത്ത് നിന്നും ആരംഭിച്ച റാലി ആന്റോ ആന്റണി എം പി ഫ്‌ളാഹ് ഓഫ് ചെയ്തു കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു റാലിയിൽ 100 കണക്കിന് പേർ പങ്കെടുത്തു.

സ്വലാത്തും ബൈത്തും മദ്ഹ് ഗീതങ്ങളുമായി നീങ്ങിയ റാലി നഗരത്തിൽ തൂ വെള്ള സാഗരം തീർത്തു റാലി നഗരം ചുറ്റി പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു.തുടർന്ന് മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടന്ന നബിദിന സ്‌നേഹസംഗമം കെ യു.ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു.എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ: മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി.

അഷ്‌റഫ് അലങ്കാർ അധ്യഷത വഹിച്ചു, സ്ഥപതി രത്‌നം രമേഷ് ശർമ്മ ,ഫാദർ യോഹന്നാൻ ശങ്കരത്തിൽ, സമസ്ത കേന്ദ്ര മുശാവറ അംഗം താഹാ മൗലവി മുഖ്യ അതിഥിയായിരുന്നു, സയ്യിദ് ബാഫഖ്‌റുദ്ദീൻ ബുഖാരി, സാബിർ മഖ്ദൂമി, സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, അനസ് പൂവാലം പറമ്പിൽ, അബ്ദുൽ അസീസ് കോന്നി, മുത്തലിബ് അഹ്‌സനി, അജിഖാൻ രിഫാഇ, ബഷീർ ഹാജി, ഷാജി തൃക്കോമല, നിസാം നിരണം, മുഹമ്മദ് കോന്നി എന്നീവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP