Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം:കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം സമാപിച്ചു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പതിനാലു ജില്ലകളിൽ നിന്നും മേളയ്‌ക്കെത്തിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സെമിനാറുകളിൽ പ്രബന്ധാവതരണങ്ങൾക്ക് എത്തിച്ചേർന്നവരും ദേശീയ മാധ്യമങ്ങളിൽ നിന്നടക്കം വാഴ മഹോത്സവ മാഹാത്മ്യം കേട്ടറിഞ്ഞെത്തിയ വിദേശ വിനോദ സഞ്ചാരികളുമെല്ലാമായി അഞ്ചുനാൾ കല്ലിയൂരിന് സമ്മാനിച്ചത് അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷം.

സ്ത്രീകളും കുട്ടികളുമടക്കം കല്ലിയൂരിലേയും സമീപ പഞ്ചായത്തുകളിലേയും മുഴുവൻ കുടുംബങ്ങളും ഒരു തവണയെങ്കിലും മേള നടന്ന വെള്ളായണി ക്ഷേത്ര മൈതാനത്തേക്ക് എത്തിച്ചേർന്നു. ചില ദിവസങ്ങളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.ഒന്നര ലക്ഷത്തിലേറെ പേർ മേളയ്‌ക്കെത്തിച്ചേർന്നു എന്നാണ് കണക്ക്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് അഞ്ചു ദിവസത്തെ ദേശീയ വാഴമഹോത്സവം സംഘടിപ്പിച്ചത്.

കേരളത്തിൽ ആദ്യമായാണ് ഒരു ഫലത്തിന്റെ പേരിൽ ഒരു ദേശീയോത്സവം തന്നെ നടക്കുന്നത്.അതിന്റെ ആതിഥേയത്വം വഹിക്കാനായതിന്റെ ആഹ്ലാദവും ആവേശവുമെല്ലാം അഞ്ചു ദിവസങ്ങളായി കല്ലിയൂർ ഗ്രാമവാസികളിൽ നിറഞ്ഞു നിന്നിരുന്നു.

സംഘാടക സമിതി ചെയർമാൻ പ്രശസ്ത സിനിമാ താരവും പാർലമെന്റംഗവുമായ സുരേഷ് ഗോപി എംപി.യുടെ ആദ്യാവസാനമുള്ള സാന്നിധ്യം മേളയെ ആകർഷണീയമാക്കിയതിൽ പ്രധാന പങ്കു വഹിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും സംഗീതജ്ഞരുമെല്ലാം മേളയുടെ ഭാഗമായി.സിനിമാ മേഖലയിൽ നിന്ന് എത്തിചേർന്ന സംവിധായകരായ രാജസേനൻ,തുളസീദാസ്,ഗാനരചയിതാവ് പൂവച്ചൽ ഖാദർ, നടീനടന്മാരായ അനുശ്രീ, ഉണ്ണി മുകുന്ദൻ എന്നിവരും മേളയെ ജനപ്രിയമാക്കി.

മേളയെ ആകർഷണീയമാക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു പ്രധാന ഘടകം വൈവിധ്യ പൂർണമായ മത്സരങ്ങളാണ്. കൃഷി വകുപ്പ് മന്ത്രി. ശ്രീ. വി എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എംപി, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഡോ എം.ജി.ശശിഭൂഷൺ,മറ്റു ജനപ്രധിനികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പ്രദർശനത്തിൽ പങ്കെടുത്തവവരും സമ്മാനങ്ങൾക്ക് അർഹരായി.

ബെസ്റ്റ് ഇന്നവേറ്റേഴ്‌സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്പൂർ) നേടി. കദളീവന നാച്വറൽ ഫുഡ്‌സും രാംദിനേഷ് ഫുഡ് എൽ എൽ പിയും (നെല്ലൂർ)രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.ജയ്പൂരിലെ കുമരപ്പ നാഷണൽ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞ ഡോ.സാക്ഷി അധിക വരുമാനം നേടാനാവും വിധം വാഴയിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തെക്കുറിച്ച് കർഷകർക്ക് ക്ളാസ്സെടുത്തു.

സർക്കാർ-സർക്കാരിതര മേഖലകളിൽ നിന്ന് പ്രദർശന സ്റ്റാളുകൾ ഒരുക്കിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു.സർക്കാർ തലത്തിൽ ബെസ്റ്റ് നോളെജ് പാർട്ണർ അവാർഡ് എൻ ആർ സി ബനാന(ട്രിച്ചി) നേടി. ബെസ്റ്റ് എക്‌സിബിറ്റർ ഓവറോൾ പെർഫോമൻസ് അവാർഡ് കെ വി ഐ സിക്ക് ലഭിച്ചു.സർക്കാർ മേഖലയിൽ ബെസ്റ്റ് എക്‌സിബിറ്റർ അവാർഡ് ഡിപ്പാർട്‌മെന്റ് ഓഫ് ഹോർട്ടി കൾച്ചർ ആൻഡ് പ്‌ളാന്റെഷൻ (തമിഴ്‌നാട്) നേടി.രണ്ടാം സ്ഥാനം ഫാം ഇൻഫോർമേഷൻ ബ്യുറോ (തിരുവനന്തപുരം), സി ടി സി ആർ ഐ എന്നിവ പങ്കിട്ടു. സർക്കാരിതര മേഖലയിൽ ഒന്നാം സ്ഥാനം തണലിനും രണ്ടാം സമ്മാനം ഇക്കോ ഗ്രീൻ കോയമ്പത്തൂരിനുമാണ്.ബി ജി എം ഗ്ലോബൽ സൊല്യൂഷൻസ്(കോയമ്പത്തൂർ)മൂന്നാം സമ്മാനം കരസ്ഥമാക്കി.പാറശ്ശാലയിൽ നിന്നുള്ള,'വാഴച്ചേട്ടൻ'എന്ന പേരിൽ സുപരിചിതനായ കർഷകൻ വിനോദ് എസ് ബെസ്റ്റ് ബനാന കൺസർവേഷൻ പുരസ്‌ക്കാരം കരസ്ഥമാക്കി. ബെസ്റ്റ് ഓന്ദ്രപ്രണർ അവാർഡ് ബെന്നീസ് ഓർഗ്ഗാനോക്കാണ്.

'വാഴപ്പഴവും ഉപോല്പന്നങ്ങളും ' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതുകൊൽക്കത്തയിൽനിന്നുള്ള അപ് രാധിം പാൽ ആണ്.ശരത് ലാൽ (തിരുവനന്തപുരം), സാജു നടുവിൽ(കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.ഷാജി(ചേർത്തല),വേണുഗോപാൽ.ഡി(കൊല്ലം ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.

പാചകമത്സരത്തിൽ വാഴപ്പഴ ബർഗർ,വാഴപ്പഴ ചോക്കലേറ്റ് വിഭവങ്ങൾ തയ്യാറാക്കിയ രാജശ്രീയ്ക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു.മേരിക്കുട്ടി ജോസ് (ബനാന ഹണി),സുഷമ മധു (ബനാന കട്ട്‌ലെറ്റ്) എന്നിവർ മൂന്നാം സമ്മാനം പങ്കിട്ടു. സുഷമ മധു (വാഴപ്പിണ്ടി അച്ചാർ),ജി.ഉഷ(കൂമ്പ് പായസം)എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ നേടി.വിദ്യാർത്ഥികൾക്കുള്ള ചിത്ര രചനാ മത്സരം മൂന്നു വിഭാഗങ്ങളായാണ് നടത്തിയത്.മൂന്നാം ക്ളാസ്സ് വരെയുള്ളവവരുടെ വിഭാഗത്തിൽ ശ്രാവൺ കെ.എസ് (എം വി ജി എൽ പി സ്‌കൂൾ,കൊല്ലം) ഒന്നാം സമ്മാനം നേടി.സനുജിത്ത്.ബി.(ഇന്ത്യൻ പബ്ലിക് സ്‌കൂൾ,മുഖത്തല),മഹിമ.വി എസ്(ഭാരതീയ വിദ്യാ മന്ദിർ,കുളത്തൂർ)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.നാലാം ക്ളാസ് മുതൽ ഏഴാം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ ശ്രെയ കെ.എസ് (വിമല ഹൃദയ ഗേൾസ് എച്ച് എസ് എസ്,കൊല്ലം)ഒന്നാം സമ്മാനത്തിന് അർഹയായി.ആരതി ഗോപൻ(എ എം എച്ച് എസ് എസ് ,തിരുമല),അലീന എ.പി (കാർമൽ ഗേൾസ് എച്ച് എസ് എസ് ,വഴുതക്കാട്)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കർഹരായി.എട്ടാം ക്ളാസ്സു മുതൽ പത്താം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ അഷ്ടമി ആർ.എസ് (ജി ജി എച്ച് എസ് എസ് ,കോട്ടൺ ഹിൽ) ഒന്നാം സമ്മാനം നേടി.ലക്ഷ്മി വി,എസ് (സെന്റ് തെരേസാസ് ജി ജി എച്ച് എസ് എസ് ,നെയ്യാറ്റിൻകര), അനുഗ്രഹ് എസ് (എസ് എൻ എച്ച് എസ് എസ്,ഉഴമലയ്ക്കൽ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.

മേളയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും വിധം പരമ്പരാഗത കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ച വിജയൻ ചെറുതുരുത്തി, 101 വാഴ വിഭവങ്ങളിലൂടെ ഏവരുടെയും മനം കവർന്ന പാചക വിദഗ്ദ്ധൻ റഫീഖ് എന്നിവർക്ക് സ്‌പെഷ്യൽ അപ്പ്രീസിയേഷൻ അവാർഡുകൾ നൽകി ആദരിച്ചു.ബെസ്റ്റ് ഫാർമർ പ്രൊഡ്യൂസിങ് കമ്പനി അവാർഡ് ലഭിച്ചത് സംഘമൈത്രിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP