Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശിയ വാഴ മഹോത്സവം 2018 : ദേശിയ സെമിനാറിലേക്ക് പേപ്പറുകൾ ക്ഷണിച്ചു

ദേശിയ വാഴ മഹോത്സവം 2018 : ദേശിയ സെമിനാറിലേക്ക് പേപ്പറുകൾ ക്ഷണിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂർ ഗ്രാമ പഞ്ചായത്തിലെ വെള്ളായണി മൈതാനിയിൽ വെച്ച് തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ സംഘടിപ്പിക്കുന്ന ദേശിയ വാഴ മഹോത്സവത്തോടനുബന്ധിച്ചുള്ള ദേശിയ സെമിനാറിലേക്ക് പ്രബന്ധാവതരണത്തിനുള്ള പേപ്പറുകൾ ക്ഷണിച്ചു. അവതരണത്തിനുള്ള പേപ്പറുകളുടെ സംഗ്രഹം ജനുവരി 15ന് മുൻപ് സമർപ്പിക്കണം.

വാഴ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശിയ സെമിനാറിലൂടെ ഈ മേഖലയിലെ പുത്തൻ അറിവുകളും പുരോഗതികളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വർദ്ധനവ് എന്നിവയാണ് ദേശിയ വാഴ മഹോത്സവത്തിന്റെ മുഖ്യ വിഷയങ്ങളെന്നും ഡോ. സി കെ പീതാംബരൻ സെമിനാർ കമ്മിറ്റി ചെയർമാൻ, പറഞ്ഞു.

വാഴയുടെ ജനിതക വൈവിധ്യം തിരിച്ചറിഞ്ഞുള്ള സംരക്ഷണവും ഉപയോഗപ്പെടുത്തലും, വാഴയുടെ ഉത്പാദന ശേഷിയിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ, കീടങ്ങളും രോഗങ്ങളും; വാഴയുടെ ഔഷധീയവും പോഷകപരവുമായ പ്രാധാന്യം; ബയോഫോർട്ടിഫിക്കേഷൻ; വാഴയുടെയും ഉപോൽപ്പന്നങ്ങളുടെയും മൂല്യ വർദ്ധനവ്; ജൈവ വാഴകൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും; ജി എം വാഴകൾ - മികച്ച അവസരങ്ങളോ നാശനഷ്ടമോ?; മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുക, ടിഷ്യു കൾച്ചർ വാഴയും നടുന്നതിനുള്ള മികവാർന്ന വസ്തുക്കളും; വിളവെടുപ്പിന് ശേഷമുള്ള വിഷയങ്ങൾ; വിപണനവും വാണിജ്യ വൽക്കരണവും; അലങ്കാരത്തിനു വേണ്ടി വാഴയുടെ പ്രയോജനപ്പെടുത്തൽ; ഇന്ത്യയിൽ വ്യപിച്ച് കിടക്കുന്ന വാഴ വർഗ്ഗങ്ങൾ; ഈ മേഖലയിൽ ഉയർന്നു വരുന്ന സാങ്കേതിക സംവിധാനങ്ങളും യന്ത്രവത്കരണവും; വാഴകളിലെ തദ്ദേശജന്യമായ സാങ്കേതിക അറിവുകൾ എന്നിവയാണ് ഉപവിഷയങ്ങൾ.
മുഖ്യ വിഷയങ്ങളിലും ഉപവിഷയങ്ങളിലും പ്രബന്ധങ്ങൾ സമർപ്പിക്കാവുന്നതാണ്.

പ്രബന്ധം വാഗ് രൂപത്തിലും, പോസ്റ്റർ രൂപത്തിലും അവതരിപ്പികാവുന്നതാണെങ്കിലും സംഗ്രഹം വിലയിരുത്തിയശേഷം റിവ്യൂ കമ്മിറ്റി അവതരണ രീതിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കും. ദേശീയ വാഴ മഹോത്സവത്തെ പറ്റിയും ഫീസ് വിവരങ്ങളെക്കുറിച്ചും അറിയുന്നതിനും , സംഗ്രഹം സമർപ്പിക്കുന്നതിനും www.bananafest.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അക്കാദമി അംഗങ്ങൾ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരെ കൂടാതെ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കും തങ്ങളുടെ സംഗ്രഹങ്ങൾ സമർപ്പിക്കാവുന്നതാണ്.

കല്ലിയൂർ ഗ്രാമ പഞ്ചായത്ത്; യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയാൽ അംഗീകൃതമായ റീജിയണൽ സെന്റർ ഫോർ എക്‌സ്‌പെർട്ടീസ്; മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദ്രം; ഐ സി എ ആർ - നാഷണൽ സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി; യുനെസ്‌കോ ന്യൂ ഡൽഹി; വാഴ ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ; ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ; എന്നിവർ സിസ്സയുമായി സഹകരിച്ചാണ് കല്ലിയൂർ ഗ്രാമ പഞ്ചായത് ഗ്രൗണ്ടിൽ വച്ചാണ് വാഴ മഹോത്സാവം സംഘടിപ്പിക്കുക.

പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമ യോജനയുടെകീഴിൽ ശ്രീ സുരേഷ് ഗോപി എം പി ദത്തെടുത്ത കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈവിധ്യമാർന്ന വാഴ കൃഷിയാൽ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യയിലെ വൈവിധ്യമാർന്ന വാഴ ഇനങ്ങൾ പ്രദർശിപ്പിക്കുക, അവയുടെ തനതായ ഉപയോഗങ്ങൾ വ്യക്തമാക്കുക, എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദേശീയ വാഴ മഹോത്സാവം 2018 സംഘടിപ്പിക്കുന്നത്.

ദേശിയ സെമിനാർ, കർഷക സംഗമം, പരിശീലന പരിപാടികൾ, കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകൾ, ഡോക്യൂമെന്റററി പ്രദർശനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ഫോട്ടോഗ്രഫി മത്സരം, മറ്റ് മത്സരങ്ങൾ എന്നിവയടങ്ങിയതാണ് അഞ്ച് നാൾ നീണ്ട നിൽക്കുന്ന മഹോത്സവം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP