Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയഭൂമിയിൽ കാരുണ്യത്തിന്റെ സഹായഹസ്തവുമായി എൻ സി പി

പ്രളയഭൂമിയിൽ കാരുണ്യത്തിന്റെ സഹായഹസ്തവുമായി എൻ സി പി

സ്വന്തം ലേഖകൻ

 

പാലാ: പ്രളയംമൂലം ദുരിതമനുഭവിക്കുന്നത് സഹായഹസ്തവുമായി എൻ സി പി രംഗത്ത്. പാലായിലും പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി എൻ സി പി പാലായിൽ വിഭവ സംഭരണ കേന്ദ്രം തുറന്നു. വസ്ത്രത്രങ്ങൾ, ഭക്ഷൃധാന്യങ്ങൾ മുതലായവയാണ് ഇവിടെ സമാഹരിക്കുന്നത്. സമാഹരിക്കുന്ന ഉത്പന്നങ്ങൾ അർഹതപ്പെട്ടവർക്ക് നേരിൽ എത്തിച്ചു കൊടുക്കുമെന്ന് സമാഹരണ യജ്ഞത്തിനു നേതൃത്വം നൽകുന്ന എൻ സി പി നേതാവ് മാണി സി കാപ്പൻ പറഞ്ഞു.

വിഭവ സമാഹരണം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബാബു ഞെട്ടനൊഴുകയിൽനിന്നും അരി ചാക്കുകൾ ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

എൻ സി പി ബ്ലോക്ക് പ്രസിഡന്റ് ജോഷി പുതുമന അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ, ബാബു കെ. ജോർജ്, സിബി തോട്ടുപുറം, പ്രൊഫ. ഷാജി കടമല, ആർ ടി മധുസൂദനൻ, അഡ്വ. വി എൽ സെബാസ്റ്റ്യൻ, അഡ്വ. തോമസ് വി റ്റി, കാണക്കാരി അരവിന്ദാക്ഷൻ, ബെന്നി മൈലാടൂർ, എം പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ, പി എൽ എബ്രാഹം, എം ആർ. രാജു, താഹ തലനാട്, ഞീഴൂർ വേണുഗോപാൽ, എം സി കുര്യാക്കോസ്, സി എ താഹ, സാജു എം ഫിലിപ്പ്, യു ഡി മത്തായി, എം എൻ നാരായണൻ നായർ, ടോം നല്ലനിരപ്പേൽ, റോയി നാടുകാണി ,അപ്പച്ചൻ ചെമ്പൻകുളം എന്നിവർ പ്രസംഗിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP