Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലയ്ക്കൽ തീർത്ഥാടന കേന്ദ്രം ക്രൈസ്തവ സാഹോദര്യത്തിന്റെ മകുടോദാഹരണം: ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ

നിലയ്ക്കൽ തീർത്ഥാടന കേന്ദ്രം ക്രൈസ്തവ സാഹോദര്യത്തിന്റെ മകുടോദാഹരണം: ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തൻ

നിലയ്ക്കൽ: ഇന്ത്യയിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തിസ്രോതസും മകുടോദാഹരണവുമാണ് നിലയ്ക്കൽ തീർത്ഥാടനകേന്ദ്രമെന്ന് പുനലൂർ ബിഷപ് മോസ്റ്റ് റവ.സിൽവസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു. വിവിധ ക്രൈസ്തവ അപ്പസ്തോലിക സഭകളുടെ പൊതുവേദിയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിലയ്ക്കൽ മാർത്തോമ്മാ തീർത്ഥാടനകേന്ദ്രത്തിൽ നടന്ന സെന്റ് തോമസ് ദിനാചരണവും മാർത്തോമ്മാ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയാരിരുന്നു ബിഷപ് മോസ്റ്റ് റവ.സിൽവസ്റ്റർ പൊന്നുമുത്തൻ.

ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനുമായ മാർത്തോമ്മാ ശ്ലീഹായിലൂടെ പങ്കുവയ്ക്കപ്പെട്ട സഭാചൈതന്യം അനേകായിരങ്ങൾക്ക് വെളിച്ചംവിതറി വഴികാട്ടുന്നു. സഭാപിതാവിന്റെ സ്മരണകളുയരുമ്പോൾ ദൈവസ്നേഹത്തിൽ ആഴപ്പെടുവാനും മറ്റുള്ളവർക്ക് കൂടുതൽ നന്മകൾ വർഷിക്കുവാനും നമുക്കാകണം. ക്രൈസ്തവ മക്കളെ കൂട്ടിച്ചേർക്കുന്ന സഭയുടെ പൊതുസമ്പത്തായ നിലയ്ക്കൽ കേന്ദ്രം ഈ കാലഘട്ടത്തിന്റെ അനിവാര്യഘടകമാണെന്ന് ബിഷപ് സിൽവസ്റ്റർ അഭിപ്രായപ്പെട്ടു.

മാർത്തോമ്മാ അനുസ്മരണ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ ഫാ.ജോർജ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ.ജോൺ തുണ്ടിയത്ത്, ഫാ.ഫിലിപ്പോസ് നടമല, ഫാ.ജെസ്മോൻ, ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ലിജു ജോർജ് എന്നിവർ സംസാരിച്ചു. ബിഷപ് സിൽവസ്റ്റർ പൊന്നുമുത്തന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് മാർത്തോമ്മാ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ആഘോഷത്തോടനുബന്ധിച്ച് നേർച്ചക്കഞ്ഞിയും വിളമ്പി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പങ്കുചേർന്നു.

രണ്ടുദിവസമായി നിലയ്ക്കൽ മാർത്തോമ്മാ എക്യുമെനിക്കൽ കേന്ദ്രം സന്ദർശിക്കുവാൻ വിദൂരസ്ഥലങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത് വരും ദിവസങ്ങളിലും തുടരുമെന്നും തീർത്ഥാടകർക്ക് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നിലയ്ക്കൽ എക്യുമെനിക്കൽ സെന്റർ ഡയറക്ടർ ഫാ.കുര്യാക്കോസ് വടക്കേടം അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP