Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്ര പേർക്ക് ജോലി നൽകി? വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യത്തിന് മറുപടിയില്ലാതെ നോർക്ക റൂട്‌സ്

എത്ര പേർക്ക് ജോലി നൽകി? വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യത്തിന് മറുപടിയില്ലാതെ നോർക്ക റൂട്‌സ്

സ്വന്തം ലേഖകൻ

കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നോർക്ക റൂട്ട്‌സിന്റെ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അമ്പത്തിഅയ്യായിരം പേർ. ഇവരിൽ എത്ര പേർക്ക് ജോലി നൽകിയെന്നതിന്റെ കണക്ക് കയ്യിലില്ലെന്ന് നോർക്ക റൂട്‌സ് പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സമർപ്പിച്ച ചോദ്യത്തിനാണ് നോർക്ക കൈമലർത്തിയത്.

അതെ സമയം പ്രവാസി സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ബിസിനസ് ഫസിലിറ്റേഷൻ സെന്റർ (എൻബിഎഫ്‌സി) കൺസൾട്ടൻസിക്കായി മാത്രം നോർക്ക റൂട്സ് ചെലവാക്കിയത് അമ്പത്തിരണ്ടു ലക്ഷം രൂപ വിവരാവകാശ രേഖയിൽ പറയുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് തുക നൽകിയത്. പ്രചാരണത്തിന് ചെലവാക്കിയത് പതിനെട്ട് ലക്ഷം രൂപ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും മറ്റു ചെലവ്ക്കുമായി പൊടിച്ചത് 12ലക്ഷം.

കോടികൾ മുടക്കി പ്രചാരണം നടത്തുന്ന നോർക്ക റൂട്‌സ് എന്തുകൊണ്ടാണ് എത്ര പേർക്ക് ജോലി ലഭിച്ചുവെന്ന് പറയാൻ സാധിക്കാത്തത് എന്ന് വ്യക്തമാക്കണം കെ. ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു. ഫെബ്രുവരി 29ന് നോർക്ക റൂട്ട്‌സ് ആരംഭിച്ച എക്സ്‌പ്രസ്സ് റിക്രൂട്ട്‌മെന്റിലേക്ക് 400 ഓളം ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത 113 പേരിൽ 75 നഴ്സുമാരെ തിരഞ്ഞെടുത്തു. നിയമനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.

ലോക കേരള സഭാംഗങ്ങളും നോർക്ക ഡയറക്ടർമാകും പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് എത്ര തുക നൽകിയെന്ന ചോദ്യത്തിന് നോർക്ക ഉത്തരം നൽകിയിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP