Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് എൻപിസിഐ

സ്വന്തം ലേഖകൻ

കൊച്ചി: തങ്ങളുടെ ഉൽപ്പങ്ങളെ കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കുതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത പൈ (PAi) ചാറ്റ്ബോട്ട് അവതരിപ്പിച്ചു. എൻപിസിഐ ഉൽപ്പങ്ങളായ ഫാസ്റ്റാഗ്, റുപേ, യുപിഐ, എഇപിഎസ് എന്നിവയെക്കുറിച്ച് തത്സമയം അവബോധം സൃഷ്ടിക്കുന്നതിനാണ് പുതിയ സംരംഭം. എൻപിസിഐ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കാൻ മുഴുവൻ സമയവും എഐ വിർച്വൽ അസിസ്റ്റന്റോടു കൂടിയുള്ള സംവിധാനം പ്രവർത്തിക്കും.

എൻപിസിഐ, റുപേ, യുപിഐ ചലേഗ എിവയുടെ വെബ്സൈറ്റുകളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ടെക്സ്റ്റ് മെസേജായോ ശബ്ദ സന്ദേശം വഴിയോ ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾ ഉയിക്കാം. എൻപിസിഐ ഉൽപ്പങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും സ്ഥിരീകരിച്ച മറുപടി പൈ വഴി ഉപയോക്താക്കൾക്ക് ലഭിക്കും. ഗ്ലോബൽ റുപേ കാർഡ് ഉള്ളവർക്കും പൈ സംവിധാനം ഉപയോഗിക്കാം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ കൊറോവർ പ്രൈവറ്റ് ലിമിറ്റഡാണ് പൈ ചാറ്റ് ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പൈ ഉടൻ തന്നെ നിരവധി പ്രാദേശിക ഭാഷകളിലും ലഭ്യമാകും.

ഞങ്ങളുടെ ഉപയോക്താക്കൾക്കായി എഐ അധിഷ്ഠിത പൈ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് എൻപിസിഐ ചീഫ് ഓഫ് മാർക്കറ്റിങ് കുനാൽ കലവതിയ പറഞ്ഞു. പൈ, ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുമൊണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ഉൽപ്പങ്ങളെക്കുറിച്ച് അറിയാൻ ഉപയോക്താക്കളെ സഹായിക്കുക വഴി ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പാനാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP