Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറയ്ക്കൽ രവീന്ദ്രൻ നായർ സ്മാരകഎൻ. എസ്. എസ്. സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം 25 ന്

അറയ്ക്കൽ രവീന്ദ്രൻ നായർ സ്മാരകഎൻ. എസ്. എസ്. സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം 25 ന്

തൊടുപുഴ : വെങ്ങല്ലൂർ വടക്കുഭാഗം ദേവിവിലാസം എൻ.എസ് എസ് കരയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡന്റുമായ അറയ്ക്കൽ എ. എം. രവീന്ദ്രൻ നായരുടെ സ്മരണയ്ക്കായി നിർമ്മാണം പൂർത്തിയാക്കിയ അറയ്ക്കൽ രവീന്ദ്രൻ നായർ സ്മാരക എൻ. എസ്. സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം 25 ന് ഞായറാഴ്ച വൈകിട്ട് 2.30 ന് നടക്കും.

എൻ എസ്. എസിന്റെ ഉടമസ്ഥയിൽ ഉള്ള വെങ്ങല്ലൂർ ആരവല്ലിക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്ര സങ്കേതത്തിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ. എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. കെ. കൃഷ്ണപിള്ള നിർവ്വഹിക്കും. കരയോഗം പ്രസിഡന്റ് ഡി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എൻ. എസ്.എസ പ്രതിനിധി സഭാംഗം പി. എസ് മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തും.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. എൻ ശ്രീകാന്ത്, താലൂക്ക് വനിതാ യൂണിയൻ നേതാക്കളായ സിന്ധു രാജീവ്, പ്രസീദ സോമൻ, തൊടുപുഴ മുനിസിപ്പൽ കൗൺസിലർമാരായ കെ. കെ. ഷിംനാസ്, ബിജി സുരേഷ്, ജിഷ ബിനു കുമാരമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെയിംസ് ചാക്കോ, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എസ്. നാരായണൻ നായർ, വനിതാ സമാജം പ്രസിഡന്റ് സിന്ധു ശ്രീകുമാർ മുൻ കരയോഗം പ്രസിഡന്റ് എം. കെ. ശിവശങ്കരൻ നായർ, താലൂക്ക് കമ്മറ്റി അംഗം പി. ആർ. ശിവശങ്കരൻ നായർ കരയോഗം ഭാരവാഹികളായ സി പി മോഹനൻ നായർ, പി. എസ്. വിക്രമൻ നായർ എന്നിവർ പ്രസംഗിക്കും. സന്തോഷ് അറയ്ക്കൽ സ്വാഗതവും ഷിബു സി നായർ കൃതജ്ഞതയും പറയുംസി. പി. മോഹൻ നായർ (സെക്രട്ടറി)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP