Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി നഴ്‌സുമാർ സെക്രെട്ടറിയേറ്റിലേയ്ക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് അണ്ണാ ഹസാരയുടെ പിന്തുണ

ഡൽഹി നഴ്‌സുമാർ സെക്രെട്ടറിയേറ്റിലേയ്ക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് അണ്ണാ ഹസാരയുടെ പിന്തുണ

സ്വന്തം ലേഖകൻ

ഴ്‌സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ ഡൽഹി സർക്കാർ പ്രതിജ്ഞാ ബത്തമാണ് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ 2018 ജൂലൈ മാസം 16 ന് തന്റെ വസതിയിൽ യൂ എൻ യു യുടെ നേതൃത്വത്തിൽ ഒത്തുകൂടിയ നൂറു കണക്കിന് നഴ്‌സുമാർക്ക് ഉറപ്പ് നൽകിയിരുന്നു.

2019 ജൂലൈ 24 ന് ഡൽഹി ഹൈക്കോടതി നഴ്‌സുമാർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഡൽഹി സർക്കാർ കോടതി വിധി നടപ്പിലാക്കാൻ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു യൂ എൻ എ യുടെ നേതൃത്വത്തിൽ ഡൽഹി നഴ്‌സുമാർ സെക്രെട്ടറിയേറ്റിലേയ്ക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് രാജ്യത്ത് നിരവധി ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമര നായകൻ അണ്ണാ ഹസാരെ നഴ്‌സുമാർക്ക് തന്റെ പരിപൂർണ്ണ പിന്തുണ അറിയിച്ചു.

ഡൽഹിയിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും അവകാശങ്ങൾ നേടിയെടുക്കുവാൻ ശക്തമായ പോരാട്ടങ്ങൾ നടത്തണമെന്നും തന്നെ സന്ദർശിച്ച യു എൻ എ ദേശീയ വർക്കിങ് സെക്രട്ടറി  ജിബിൻ ടിസി , യു എൻ എ ദേശീയ ഉപാദ്യക്ഷൻ ശ്രി മാത്യു കെ ജോൺ , യു എൻ എ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി അംഗം ഫൈസൽ ഖുറേഷി എന്നിവരോട് അദ്ദേഹം നിർദ്ദേശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP