Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവയവദാനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം അമ്യതയിൽ നടത്തി

അവയവദാനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം അമ്യതയിൽ നടത്തി

കൊച്ചി:അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ ആഭിമുഖ്യത്തിൽഅവയവദാനവും അവയവദാന ശസ്രത്രക്രിയയും മുഖ്യ വിഷയങ്ങളായി ദേശീയ സമ്മേളനം അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തി.

ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഹെബി ഈഡൻ എംഎൽഎ നിർവഹിച്ചു. അവയവദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണം ഇന്നു ജനങ്ങളിൽ വർദ്ധിച്ചുവരുന്നതിൽ ആശുപത്രികളും മാദ്ധ്യമങ്ങളും പ്രധാനപങ്കാണ് വഹിക്കുന്നതെന്നു ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവയവദാനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. അവയവമാറ്റ ശസ്ത്ര്കക്രിയാമേഖലയിൽ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. അവയവദാനത്തെക്കുറിച്ചുുള്ള സോവനീയർ ഹൈബി ഈഡൻ എംഎൽഎ പ്രകാശനം ചെയ്തു

മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, അമ്യത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ: കെ.ശങ്കരൻ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻ നായർ, നഴ്‌സിങ്ങ് ഡയറക്ടർ ബ്രഹ്മചാരിണി സായിബാല, അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിൻസിപ്പൽ പ്രൊഫ.കെ.ടി.മോളി,
ഡോ:സുബ്രഹ്മണ്യയ്യർ, ഡോ:സുധീന്ദ്രൻ.എസ്, ഓർഗനൈസിങ്ങ് സെക്രട്ടറി പ്രാഫ.കണ്മണി ജോബ് എന്നിവർ ചടങ്ങിൽ സംസരിച്ചു.

അവയവമാറ്റ ശസ്രത്രക്രിയക്കു വിധേയരായവരും അവയവദാതാക്കളുടെ കുടുംബാഗങ്ങളും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു. മികച്ചപ്രബന്ധാവതരണത്തിനുള്ള അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. അവയവദാനത്തെക്കുറിച്ചും, അവയവമാറ്റ ശസ്രത്രക്രിയയിലെ നൂതനമാറ്റ 

സാങ്കേതികവിദ്യകളെക്കുറിഗ്നîും ദേശീയതലത്തിൽ തന്നെ ഈ രംഗത്ത് പ്രമുഖരായ ഡോ:സുബ്രഹ്മണ്യയ്യർ, ഡോ:സുധീന്ദ്രൻ, ഡോ:പ്രവീൺവർമ്മ, ഡോ:നീരജ്സിദ്ധാർത്ഥൻ, ഡോ:സെൽവ റ്റൈറ്റസ് ഗ്നാക്കോ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP