Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലക്കാതെ സമര താളം; ഉപരോധച്ചൂടിൽ രാജ്ഭവൻ; വെൽഫെയർ പാർട്ടി ഉപരോധ സമരം നടത്തി

നിലക്കാതെ സമര താളം; ഉപരോധച്ചൂടിൽ രാജ്ഭവൻ; വെൽഫെയർ പാർട്ടി  ഉപരോധ സമരം നടത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഗവർണ്ണറുടെ വസതിയായ രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധത്തിൽ. പൗരത്വനിയമത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒക്കുപൈ രാജ്ഭവന്റെ ഭാഗമായാണ് ഉപരോധ സമരം നടത്തിയത്. ചൊവ്വാഴ്ച ആരംഭിച്ച സമരം രണ്ടാം ദിവസവും ജനബാഹുല്യംകൊണ്ട് ശദ്ധേയമായി. രാത്രി മുഴുവൻ പാട്ടും കലാപരിപാടികളും മുദ്രാവാക്യങ്ങളുമായി രാജ്ഭവൻ ഉപരോധിച്ച സമരക്കാർക്കൊപ്പം രാവിലെ വീണ്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ ഒത്തുചേർന്നു. രണ്ടാം ദിവസത്തെ ആദ്യസെക്ഷനിൽ കെ.മുരളീധരൻ എംപി മുഖ്യപ്രഭാഷണം നടത്തി. ആരിഫ്ഖാൻ കേരളത്തിന്റെ ഗവർണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ്ഖാൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ്ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

ഡൽഹി ഷാഹീൻ ബാഗിലെ സമര നായികമാരായ സർവരിയും ബിൽകീസും മുഖ്യാതിഥികളായിരുന്നു. ഡൽഹിയിൽ സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാം ഞങ്ങൾ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്ന് ഉപരോധത്തിൽ സംസാരിച്ച സർവരി പറഞ്ഞു. ഷാഹീൻ ബാഗിലെ സമരം അട്ടിമറിക്കാൻ സംഘ്പരിവാർ പല തന്ത്രങ്ങളും പ്രയോഗിച്ചു. ബുർഖയിടിയിച്ച് ഞങ്ങൾക്കിടയിലേക്ക് ചില സംഘ്പരിവാറുകാരെ പറഞ്ഞയച്ചു. ഞങ്ങൾ അവരെ പിടികൂടി തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാൽ സംഘ്പരിവാറുകാർ എന്താണ് ചെയ്യുന്നതെന്ന് ഇപ്പോൾ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

രണ്ടാം ദിവസം ആദ്യ സെഷൻ വിവിധ സ്ത്രീ പോരാളികളുടെ സംഗമമായിരുന്നു. ഇ.സി ആയിഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സമര നായകരായ ഗോമതി, സോയ ജോസഫ്, വിനീത വിജയൻ, സി.വി ജമീല, അഫീദ അഹ്മദ്, കെ.കെ റഹീന, റംല മമ്പാട് എിവർ സംസാരിച്ചു. പൗരത്വ സമരത്തിൽ തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും വലിയ പ്രതീക്ഷയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. വിവിധ സമരഭൂമികളിൽ നിന്നുള്ളവർ ഒക്കുപൈ രാജ്ഭവന് സർവ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. തുടർന്ന് രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത സെഷനിൽ പി.എ അബ്ദുൽ ഹകീം അധ്യക്ഷത വഹിച്ചു. സി.പി ജോൺ, എസ്‌പി ഉദയകുമാർ, പി മുജീബ്‌റഹ്മാൻ, മുരളി നാഗ, എം ഷാജർ ഖാൻ, വിളയോടി ശിവൻകുട്ടി, സതീഷ് പാണ്ടനാട്, ഷാജി ചെമ്പകശ്ശേരി, ഗണേശ് വടേരി, പി.സി ഭാസ്‌കരൻ, ബിനു വി.കെ തുടങ്ങിയവർ സംസാരിച്ചു. സമരവേദിയിൽ സമരപ്രവർത്തകരുടെ പ്രതിഷേധ ഗാനങ്ങളും സ്‌കിറ്റുകളും സോളോകളും അരങ്ങേറി. പൗരത്വ പ്രശ്‌നത്തെ വിമർശിക്കുന്ന ഹാസ്യ ആക്ഷേപ നാടകം 'ഭൗ ഭൗ ഭൗരത്വം' അവതരിപ്പിച്ചു. രണ്ടു ദിവസത്തെ രാജ്ഭവൻ ഉപരോധത്തിന്റെ സമാപന സമ്മേളനത്തിൽ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാൻ, ടി പീറ്റർ, താഹിർ ഹുസൈൻ, കെ.എ ഷെഫീഖ്, ജോസഫ് ജോൺ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. എൻ.എം അൻസാരി നന്ദി പറഞ്ഞു.


ആരിഫ്ഖാൻ ഗവർണറല്ല, മോദിയുടെ ഏജന്റ് മാത്രം- കെ മുരളീധരൻ

തിരുവനന്തപുരം: ആരിഫ്ഖാൻ കേരളത്തിന്റെ ഗവർണറല്ല, മോദിയുടെ ഏജന്റും പബ്ലിക് റിലേഷൻ ഓഫീസറും മാത്രമാണെന്ന് കെ മുരളീധരൻ എംപി. തുടർച്ചയായ 30 മണിക്കൂർ രാജ്ഭവൻ ഉപരോധിക്കുന്ന ഒക്കുപൈ രാജ്ഭവനിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. പൗരത്വ നിയമമടക്കം വ്യത്യസ്ത സംഘ്പരിവാർ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമങ്ങൾ നടത്തുകയും അതിനായി പ്രവർത്തിക്കുകയുമാണ് ആരിഫ്ഖാൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം കേന്ദ്ര സർക്കാറിന്റെ ഏജന്റ് മാത്രമാണെന്ന് പറയേണ്ടി വരുന്നത്. പൗരത്വ സമരക്കാർക്കെതിരെയും മറ്റും നടത്തിയ പരാമർശങ്ങളിലൂടെ ആരിഫ്ഖാൻ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൗരത്വ സമരത്തോടൊപ്പം ആരിഫ്ഖാനെ കേരള ഗവർണർ സ്ഥാനത്തുനിന്ന് നീക്കണമെന്നും നമ്മൾ ആവശ്യപ്പെടണം. അതുകൊണ്ടുതന്നെ രാജ്ഭവൻ ഉപരോധം നടത്തൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ മാതാപിതാക്കളുടെ രേഖകൾ കൂടി ചികഞ്ഞെടുക്കാൻ എല്ലാവരെയും നിർബന്ധിതരാക്കി പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കാൻ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. സെൻസസിലൂടെയാണ് അത് നടപ്പാക്കുകയെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ കേരളം സെൻസസ് മാറ്റിവെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

ഒക്കുപൈ രാജ്ഭവനിൽ ആവേശമായി ഷഹീൻബാഗ് സമരനായികമാർ

തിരുവനന്തപുരം: ഡൽഹിയിൽ രണ്ടരമാസത്തോളമായിത്തുടരുന്ന പൗരത്വ സമരത്തിലെ ശ്രദ്ധാകേന്ദ്രമായ ഷാഹീൻബാഗിലെ സമരനായികയായ സർവരിയും ബിൽകീസും ഒക്കുപൈ രാജ്ഭവൻ സമരക്കാർക്ക് ആവേശമായി. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നു എന്നു പറയുകയും അവരെ തെരുവിലേക്ക് എടുത്തെറിയുകയും ചെയ്യുന്ന നയങ്ങളാണ് മോദിയും അമിത്ഷായും ചേർന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സമാധാനം തകർത്ത മോദിയും അമിത്ഷായും ഗുജറാത്തിലേക്കു തന്നെ തിരിച്ചുപോകണമെന്നാണ് പറയാനുള്ളതെന്നും സർവരി പറഞ്ഞു. ഡൽഹി സമരത്തെ കലാപമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിക്ക് വെടിവെക്കാം ഞങ്ങൾ മരിക്കുകയാണെങ്കിലും ഈ ഭൂമിയിലായിരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.

ഇന്ത്യക്കാരുടെ വോട്ടു വാങ്ങി അധികാരത്തിൽ വന്ന നരേന്ദ്ര മോദി ഇന്ത്യയെ ഇല്ലാതാക്കുന്ന ഈ കരിനിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. ഈ നിയമങ്ങൾ പിൻവലിക്കുംവരെ ഞങ്ങൾ നിശ്ചയദാർഢ്യം മുറുകെപ്പിടിച്ച്‌കൊണ്ട് സമര രംഗത്ത് തുടരുമെന്ന് തുടർന്ന് സംസാരിച്ച ബിൽക്കീസ് പറഞ്ഞു. മൂടുവസ്ത്രങ്ങൾക്കുള്ളിൽ സംഘ്പരിവാർ യുവതികളെ സമരത്തിലേക്ക് ഒളിപ്പിച്ച് കടത്തിയവരെ തങ്ങൾ സമാധാനപരമായും സുരക്ഷിതമായുമാണ് തിരികെ പറഞ്ഞയച്ചത്. എന്നാൽ സമരത്തോട് സംഘ്പരിവാർ എന്താണ് ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഡൽഹി തെളിയിക്കുന്നുണ്ട്. സിക്ക് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്ന സമര സഹായങ്ങളും ഭക്ഷണങ്ങൾ അടങ്ങിയ വാഹനങ്ങളും പൊലീസ് തടയുകയാണ്. എന്നിട്ടും അവർ മറ്റുമാർഗങ്ങളിലൂടെ സഹായങ്ങൾ എത്തിക്കുന്നുണ്ട്. ഷാഹിൻബാഗ് സമരം മാറ്റിവെക്കണമെന്നാണ് പൊലീസ് പറയുന്നത്. 75 ദിവസങ്ങൾ സമരം ചെയ്ത തങ്ങൾ നിയമം പിൻവലിക്കുംവരെ ഇനിയും ഇരിക്കുമെന്നും ഈ മണ്ണിൽതന്നെ മരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രായം തളർത്താത്ത ആവേശത്തോടെയാണ് 82 വയസുള്ള ബിൽക്കീസും 75 വയസുകാരി സർവരിയും ഒക്കുപൈ രാജ്ഭവനിൽ പങ്കെടുത്തത്. സമരക്കാർക്ക് ആവേശവും പ്രതീക്ഷയുമാകാൻ അവരുടെ വാക്കുകൾക്കും സാന്നിധ്യത്തിനും കഴിഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP