Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓലതാന്നി ബിഎഡ് ബാച്ച് 99 കൂട്ടായ്മ ഓർമ്മക്കൂട് ഒത്തുചേർന്നത് 20 വർഷങ്ങൾക്ക് ശേഷം; കൂട്ടായ്മ അവിസ്മരണീയമാക്കിയത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വീൽ ചെയർ നൽകിയും; പ്രളയ ദുരന്തത്തിനു ഇരയായവർക്കൊപ്പം കൈകൊർത്ത് ഇനിയും ഒത്തുചേരാം എന്ന ആഹ്വാനം നൽകി വിടവാങ്ങലും; സേവന പ്രവർത്തനങ്ങളുടെ വേറിട്ട മുഖവുമായി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ

ഓലതാന്നി ബിഎഡ് ബാച്ച് 99 കൂട്ടായ്മ ഓർമ്മക്കൂട് ഒത്തുചേർന്നത് 20 വർഷങ്ങൾക്ക് ശേഷം; കൂട്ടായ്മ അവിസ്മരണീയമാക്കിയത്   ഭിന്നശേഷിയുള്ള കുട്ടികൾക്ക് വീൽ ചെയർ നൽകിയും; പ്രളയ ദുരന്തത്തിനു ഇരയായവർക്കൊപ്പം കൈകൊർത്ത് ഇനിയും ഒത്തുചേരാം എന്ന ആഹ്വാനം നൽകി വിടവാങ്ങലും; സേവന പ്രവർത്തനങ്ങളുടെ വേറിട്ട മുഖവുമായി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: സമൂഹത്തിനു കൈത്താങ്ങാകുന്ന സേവന പ്രവർത്തനങ്ങളുടെ വേറിട്ട ചിത്രങ്ങൾ ചാലിച്ചാണ് പലപ്പോഴും പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ അവസാനിക്കാറുള്ളത്. ഓലതാന്നിയിലെ കേരള യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ ബിഎഡ് ബാച്ച് 99 കൂട്ടായ്മയായ ഓർമ്മക്കൂട് ഇത്തവണ ഈ രീതിയിലുള്ള ഒരു സാന്ത്വന സ്പർശമായാണ് അവസാനിച്ചതും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് വീൽ ചെയർ നൽകിക്കൊണ്ടാണ് ഓർമ്മക്കൂട് ഇത്തവണ തങ്ങളുടെ കൂട്ടായ്മ അവിസ്മരണീയമാക്കിയത്.

നീണ്ട ഇരുപത് വർഷത്തിനു ശേഷമാണ് കേരളത്തിന്റെ പല ഭാഗത്ത് നിന്നും ഓർമ്മക്കൂടിലെ അംഗങ്ങൾ സമ്മേളിക്കുന്നത്. ഗൃഹാതുരമായ ഓർമ്മകൾക്കൊപ്പം സമൂഹത്തിനു കൂടി ഒരു കൈത്താങ്ങ് ആകുക എന്ന നിർദ്ദേശം വന്നപ്പോൾ എല്ലാവരും യോജിക്കുകയായിരുന്നു. തുടർന്നാണ് ഓർമ്മക്കൂട് അംഗങ്ങൾ ഭിന്നശേഷിയുള്ള കുട്ടികൾക്ക് വീൽ ചെയർ നൽകാനുള്ള തീരുമാനവും കൈക്കൊണ്ടത്. സ്‌കൂൾ കുട്ടികളും, അദ്ധ്യാപകരും, ജനപ്രതിനിധികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് വീൽ ചെയറുകൾ സമ്മാനിക്കപ്പെട്ടത്. വീൽ ചെയറുകൾ ഏറ്റുവാങ്ങിയപ്പോൾ നിഷ്‌കളങ്കമായ മുഖങ്ങളിൽ നിന്ന് വിരിഞ്ഞ തൂമന്ദഹാസങ്ങൾ ഓർമ്മക്കൂടിനു അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്തു.

കഴിഞ്ഞ മഹാപ്രളയ കാലത്ത് ഇതേ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുകകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രളയത്തിലും ഇവർ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിനൊപ്പം പ്രളയത്തിന്റെ രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തിനു സഹായമെത്തിക്കാനുള്ള ആഹ്വാനം ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ കൂടി ഇവർ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഓലത്താന്നിയിലെ ഓർമ്മക്കൂട് ചടങ്ങിൽ ബിഎഡ് മുൻ ഡയറക്ടറും, ഓർമ്മക്കൂടിന്റെ രക്ഷാധികാരിയും ആയ കെ.പി.പുരുഷോത്തമൻ, സ്‌കൂൾ മാനേജർ ഡി. രാജീവ്, കൗൺസിലർമാരായ എസ്.സത്യരാജ്, എം.സുനിത കുമാരി, സ്‌കൂൾ പ്രിൻസിപ്പൽ ജി.എസ്.ജ്യോതികുമാർ, സ്‌കൂൾ ഹെഡ്‌മിസ്‌ട്രെസ് ജി.ഗീത കുമാരി പ്രസംഗിച്ചു. ഓർമ്മക്കൂട് ചെയർമാൻ എൻ.എസ്.വിനോദ്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോക്ടർ ബിജു ബാലകൃഷ്ണൻ, പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഡിനിൽ ജെ.കെ. അദ്ധ്യാപകരായ ജയകൃഷ്ണൻ, അബ്ദുൾ ഷുക്കൂർ, നിഷ, ജൂലി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP