Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

വടക്കാങ്ങരയിലെ വയോജന സംഗമം ഞായറാഴ്‌ച്ച; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും

വടക്കാങ്ങരയിലെ വയോജന സംഗമം ഞായറാഴ്‌ച്ച; ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

വടക്കാങ്ങര: മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന ആറ്, ഏഴ് വാർഡുകളിലെ 55 വയസ്സിന് മുകളിലുള്ളവരുടെ സംഗമം 'വയോജന സംഗമം' നവംബർ 17 ഞായറാഴ്ച വിപുലമായ പരിപാടികളോടെ വടക്കാങ്ങര എൻ.എ.ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.

മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക് സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ വയോജനങ്ങളുമായി സംവദിക്കും. ആറ്, ഏഴ് വാർഡുകളിൽ നിന്നും 75 വയസ്സ് പൂർത്തിയാക്കിയവരെ ആദരിക്കും. വയോജനങ്ങളുടെ കലാപരിപാടികൾ കൊണ്ട് ധന്യമാകുന്ന സംഗമം കാലത്ത് 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കും.

സംഗമത്തിന്റെ നടത്തിപ്പിനായി എ.ടി മുഹമ്മദ് ചെയർമാനും ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. കെ ജാബിർ, അലവികുട്ടി അറക്കൽ (വൈസ് ചെയർമാൻ), കെ.പി ബഷീർ, സക്കീർ കരുവാട്ടിൽ (അസി. കൺവീനർ), അനസ് കെ (ഉപദേശകം), ഹൻഷില (പ്രോഗ്രാം), സി.പി മുഹമ്മദലി (ഭക്ഷണം), അബ്ദുറസാഖ് ടി (സാമ്പത്തികം), അലവിക്കുട്ടി എ (പ്രചരണം), കുഞ്ഞവറ പി.കെ (സൗണ്ട് & അക്കമഡേഷൻ), റബീ ഹുസൈൻ തങ്ങൾ (മീഡിയ), സുധീർ സി.കെ (ആദരം), എസ്.എം അബ്ദുല്ല (ഗസ്റ്റ് മാനേജ്‌മെന്റ്), വി.പി ബഷീർ (വളണ്ടിയർ), റസിയ പാലക്കൽ (കലാപരിപാടി) എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായി തെരെഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP