Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാലന്റ് പബ്ലിക് സ്‌ക്കൂൾ പുതിയ അധ്യായന വർഷത്തെ ഓൺലൈൻ ക്ലാസ് ജൂൺ ഒന്നു മുതൽ

ടാലന്റ് പബ്ലിക് സ്‌ക്കൂൾ പുതിയ അധ്യായന വർഷത്തെ ഓൺലൈൻ ക്ലാസ് ജൂൺ ഒന്നു മുതൽ

സ്വന്തം ലേഖകൻ

വടക്കാങ്ങര: പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷത്തെ അധ്യായന വർഷം പുതിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും ഉയരുമ്പോഴാണ് അതു മറികടക്കാനുള്ള മാർഗങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും നാം ആലോചിക്കുക എന്നു പറയാറുണ്ട്. കോവിഡ് മഹാമാരി ഉയർത്തുന്ന പ്രതികൂല സാഹചര്യങ്ങൾ അവസരമാക്കി മാറ്റുകയാണ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂൾ. വിദ്യാഭ്യാസ രംഗത്ത് എന്നും ആധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് ടാലന്റ്. അതിനൂതനമായ സാങ്കേതിക സൗകര്യമാണ് ഈ സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കാനായി ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിൽ സ്‌കൂളിന്റെ തന്നെ വിദഗ്ധരായ ഐ.ടി മേഖലയിലെ അദ്ധ്യാപകർ രൂപകൽപന ചെയ്ത ആപ്ലിക്കേഷനാണ് ടാലന്റ് പബ്ലിക് സ്‌കൂൾ ഓൺലൈൻ പഠനത്തിനായി ഒരുക്കിയിരിക്കുന്നതെന്നും പഠനം അനായാസകരവും ആകർഷകവുമാക്കാനുള്ള നിരവധി സൗകര്യങ്ങൾ ഈ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് പറഞ്ഞു.

കുട്ടികൾക്ക് ആബ്‌സന്റ് ഇല്ലാതെ ക്ലാസുകൾ അറ്റൻഡു ചെയ്യാൻ സാധിക്കുമെന്നും ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്ത അദ്ധ്യാപകരുടെ വിഡിയോ ക്ലാസുകൾ എപ്പോഴും ലഭ്യമാകുന്നതിനാൽ കുട്ടികൾക്ക് ഏതു നേരത്തും ആപ്പ് വഴി ക്ലാസുകൾ അറ്റന്റ് ചെയ്യാൻ സാധിക്കുമെന്നും, കുട്ടികൾക്കു പുറമെ രക്ഷിതാക്കൾക്കു കൂടി ഐ ടി, കംപ്യൂട്ടർ രംഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനും പരിചയപ്പെടാനും ഇതു വഴിയൊരുക്കുമെന്നതിലും തർക്കമില്ല എന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

ടാലന്റ് സ്‌കൂളിലെ അദ്ധ്യാപകർക്ക് മികച്ച പരിശീലനം ലഭിച്ചതിനാൽ ഏതു സമയത്തും ഏതു വിധേനെയും അക്കാദമിക വിഷയങ്ങളിൽ കുട്ടികളെ സഹായിക്കാൻ അവർക്കു കഴിയും. പ്രവൃത്തി സമയത്ത് കുട്ടികളുടെ സംശയങ്ങൾ നിവൃത്തിക്കാനും പഠനരംഗത്ത് പിന്തുണ നൽകാനും അദ്ധ്യാപകർ സജ്ജരായിട്ടുണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

സുരക്ഷാ മാർഗങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ മഹാമാരി നമ്മെയും തേടിയെത്തുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം എന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ സാഹചര്യം അനുകൂലമാകുമ്പോൾ മാത്രം നമ്മുടെ കുട്ടികളെ സ്‌കൂളിലേക്കു പറഞ്ഞയക്കമെന്ന് സ്‌ക്കൂൾ എജ്യൂക്കേഷണൽ കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു.

ഓൺലൈൻ ക്ലാസുകൾക്കായി ടാലന്റ് പബ്ലിക് സ്‌കൂൾ എല്ലാ തയ്യാറെടുപ്പുകളോടെയും ഒരുങ്ങിക്കഴിഞ്ഞുവെന്നും ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നൂതന സംവിധാനം ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ ശ്രദ്ധയും താല്പര്യവും കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കടുത്ത വെല്ലുവിളികൾക്കിടയിൽ പുതിയ സാധ്യതകൾ സ്വന്തമാക്കാൻ നമുക്കു കൈ കോർത്തു പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP