Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലാൻഡ് കൂട്ടക്കൊല: പോപുലർ ഫ്രണ്ട് അപലപിച്ചു ഇസ്ലാംഭീതിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ അൽനൂർ, ലിൻവുഡ് മസ്ജിദുകളിൽ വിശ്വാസികളെ ദാരുണമായി വധിച്ച സംഭവത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കർ അതീവ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. സംഭവത്തിൽ 50 ഓളം വരുന്ന വിശ്വാസികൾ മരിക്കുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ നിരായുധരും നിരപരാധികളുമായ കുട്ടികളടക്കമുള്ള മുസ്ലിം വിശ്വാസികളാണ് ഇതിന് ഇരയായത്. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സംഘടന ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവർക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. മുസ്ലിംകളോടും ഇസ്ലാമിനോടും കുടിയേറ്റത്തോടുമുള്ള വിദ്വേഷമാണ് ആക്രമണത്തിനു പിന്നിൽ. ഇതേസ്വഭാവത്തിലുള്ള ചെറുതും വലുതുമായ സംഭവങ്ങൾ പടിഞ്ഞാറ് പതിവായിരിക്കുകയാണ്.

യൂറോപ്പിലും അമേരിക്കയിലും ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന വലതുപക്ഷ, വെളുത്ത വർഗാധിപത്യത്തിന്റെ ഭാഗമായാണ് ഇത്തരം വിദ്വേഷം പടരുന്നതെന്ന കാര്യം നിഷേധിക്കാനാവില്ല. പദവികളും സ്ഥാനങ്ങളും മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്ന് ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റക്കാർക്കും മുസ്ലിംകൾക്കുമെതിരേ വിദ്വേഷ പ്രചാരണം നടത്തുകയാണ്. മുസ്ലിം വിരുദ്ധ കാംപയിനുകളെ പടിഞ്ഞാറൻ സർക്കാരുകൾ നിയന്ത്രിക്കുന്നില്ല. ഈ രാജ്യങ്ങളിലെ മുസ്ലിംകളുടെ ദൈനദിനജീവിതത്തിന് ഇത് ഭീഷണിയായിരിക്കുകയാണ്.

മാനസീകരോഗികളും മതഭ്രാന്തന്മാരുമായ വ്യക്തികളല്ല ഇതിനു പിന്നിൽ. തീവ്രവംശീയ ഗ്രൂപ്പുകൾ മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയകക്ഷികൾപ്പോലും ഇത്തരം കുറ്റകൃത്യങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. ന്യൂസിലാൻഡിൽ 50000 ൽ കുറവ് മാത്രമുള്ള, ഒരു ശതമാനം മാത്രം വരുന്ന അതിന്യൂനപക്ഷത്തെ രാജ്യസുരക്ഷക്ക് ഭീഷണിയായി ചിത്രീകരിക്കുന്നത് ലജ്ജാകരമാണ്. മുസ്ലിം വിദ്വേഷത്തിന്റെ ഏറ്റവും ഒടുവിലത്തേതും നിഷ്ഠൂരവുമായ ഈ സംഭവം അമേരിക്കയിലും യൂറോപ്പിലുമുള്ള ഇസ്ലാംഭീതിയെയും മുസ്ലിംകളെ അപകീർത്തിപ്പെടുത്തുന്നതിനെയും പരാജയപ്പെടുത്താൻ അവിടുത്തെ യുക്തിബോധമുള്ളവർക്ക് പ്രേരണയാവട്ടെ ആശിക്കുന്നുവെന്നും ഇ അബൂബക്കർ പറഞ്ഞു.

ഈ ഭീകരാക്രമണത്തിന്റെ ഇരകളിൽ ചില ഇന്ത്യാക്കാരും ഇന്ത്യൻ വംശജരും ഉൾപ്പെട്ടതായി റിപോർട്ട് ചെയ്യപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവർക്കുള്ള സഹായം വർധിപ്പിക്കണമെന്നും ന്യൂസിലാൻഡിലും ആസ്ട്രേലിയയിലുമുള്ള മുസ്ലിംകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP