Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബരി വിധി:നീതിനിഷേധത്തിനെതിരായ പ്രതിഷേധം തുടരും- പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധിയിലെ നീതിനിഷേധത്തിനെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ വിളംബരം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ തിരിച്ചുപിടിക്കലാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ബാബരി കേസിലെ സുപ്രീം കോടതിവിധി അന്യായവും പക്ഷപാതപരവുമാണ്. എന്നാൽ രാജ്യത്ത് അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യം സൃഷ്ടിച്ച് വിധിക്കെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിച്ചത്. ഭയാനകരമായ ഈ മൗനം ഭേദിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ പ്രതിഷേധ ആഹ്വാനത്തെ കേരള ജനത ആവേശത്തോടെ സ്വീകരിച്ചതിന് തെളിവാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ വിളംബരവും അതിലെ പങ്കാളിത്തവും. ഭയം വിതച്ച് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായ ജനകീയ താക്കീതുകൂടിയാണ് ഈ പ്രതിഷേധം. അതേസമയം പ്രതിഷേധിക്കാനുള്ള ജനകീയാവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും കേസെടുത്തും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അനീതിക്കെതിരേ പ്രതികരിക്കുക എന്നത് പൗരന്റെ ജനാധിപത്യപരമായ അവകാശങ്ങളിൽപ്പെട്ടതാണ്. എന്നാൽ, ഭയം ജനിപ്പിച്ച് ഒരു സമൂഹത്തെ നിശബ്ദമാക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസങ്ങളിൽ രാജ്യം കണ്ടത്. ആ നിശബ്ദതയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. സമൂഹത്തിന്റെ വായമൂടിക്കെട്ടാനുള്ള ഭരണകൂട നീക്കത്തിനെതിരേ ഉള്ള ആർജ്ജവത്തിന്റെ ശബ്ദമാണ് തെരുവിൽ ഉയർന്നത്. അറസ്റ്റ് ചെയ്തും കേസെടുത്തും പ്രതിഷേധങ്ങളെ തടുത്തുനിർത്താനാവില്ല. സുപ്രീംകോടതിയുടെ അന്യായവിധിക്കെതിരേ നിയമപരമായും ജനാധിപത്യപരമായുമുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് നടന്ന പ്രതിഷേധ വിളംബരത്തിൽ പങ്കെടുത്ത മുഴുവനാളുകൾക്കും പോപുലർ ഫ്രണ്ട് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP