Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭാഷാ ഇൻസ്റ്റ്യൂട്ട് ആഭിമുഖ്യത്തിൽ പഴവിള രമേശൻ അനുസ്മരണം സംഘടിപ്പിച്ചു

ഭാഷാ ഇൻസ്റ്റ്യൂട്ട് ആഭിമുഖ്യത്തിൽ പഴവിള രമേശൻ അനുസ്മരണം സംഘടിപ്പിച്ചു

 കേരള ഭാഷാ ഇൻസ്റ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടറും പ്രശസ്ത കവിയും എഴുത്തുകാരനും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പഴവിള രമേശന്റെ വേർപാടിൽ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ.ജി ഹാളിൽ അനുസ്മരണയോഗം നടത്തി.

സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത അനുസ്മരണയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം പ്രൊഫ.വി.എൻ.മുരളി, പിരപ്പൻകോട് മുരളി, സാംസ്‌കാരിക വകുപ്പ് ഉന്നതാധികാര സമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, പു.ക.സ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സി.അശോകൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP