Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആംബുലൻസിനു വഴികാട്ടി ശ്രദ്ധേയനായ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാറിന് അനുമോദനം

ആംബുലൻസിനു വഴികാട്ടി ശ്രദ്ധേയനായ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാറിന് അനുമോദനം

കോട്ടയം: കേരളത്തിൽ വാഹനമോടിക്കുന്നവർക്ക് ട്രാഫിക്ക് മര്യാദയില്ലെന്നു പി.സി.ജോർജ് എം എൽ എ പറഞ്ഞു. ആംബുലൻസിനു കടന്നു പോകാൻപോലും വഴി അനുവദിക്കാത്തവരും ഉണ്ടെന്നും പി.സി. ജോർജ് കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിനു വഴികാട്ടി ശ്രദ്ധേയനായ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാറിന് സ്നേഹക്കൂട് അഭയമന്ദിരത്തിൽ നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങൾ കൈയിൽ കിട്ടിയാൽ വാശിയും അഭ്യാസവും കാണിക്കുന്നത് ഫാഷനായി മാറ്റിയിരിക്കുകയാണ്. റോഡിനെ മത്സരവേദിയായി കാണുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. വാഹനം ഓടിക്കാൻ അറിയാമെങ്കിലും എങ്ങനെ ഓടിക്കണമെന്നു പലർക്കും അറിയില്ല. കേരളത്തിൽ നല്ല ഗതാഗത സംസ്‌ക്കാരം വളർത്തിയെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ ഉപഹാരം സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാറിന് പി.സി.ജോർജ് സമ്മാനിച്ചു.ചെയർപേഴ്സൺ നിഷാ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകൻ വിനോദ് ഭാസ്‌കർ, മാത്യു ജോർജ്, ഷെബിൻ, എബി ജെ. ജോസ്, അനുരാജ് ബി.കെ, സാംജി പഴേപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP