Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്‌കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നോളജ് സിറ്റിയിൽ അലിഫ് ഗ്ലോബൽ സ്‌കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ദേശീയ മുഖ്യധാരയിൽ നിന്ന് ചരിത്രപരമായ കാരണങ്ങളാൽ അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയർത്തുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് മർകസ് സ്ഥാപനങ്ങൾ നിര്വഹിക്കുന്നെതെന്നും പുതിയ തലമുറയെ ആഗോള പൗരരാക്കി മാറ്റാൻ നോളജ് സിറ്റിയിലൂടെ നവീനമായ പദ്ധതികൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സേവനങ്ങൾ അഭിനന്ദനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മർകസ് നോളജ് സിറ്റിയിലെ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3000 കോടി മുതൽ മുടക്കിൽ വിദ്യാഭ്യാസവും ഗവേഷണവും ചരിത്ര സംരക്ഷണവും പാർപ്പിടവും ചികിത്സയും വാണിജ്യവും ഉൾക്കൊള്ളുന്ന നോളജ് മഹാനഗരി ഒരുക്കുന്ന മർകസ് ജ്ഞാനം പകരുന്നതിലും പാവങ്ങളെ ഉയർത്തികൊണ്ടുവരുന്ന ചാരിറ്റി പ്രവർത്തനങ്ങളിലും ശോഭനീയമായി നിലകൊള്ളുന്നു. ബഹുസ്വരമായ മൂല്യങ്ങൾ നമ്മുടെ സമൂഹത്തിൽ ശക്തമാവുകയും ഒറ്റപ്പെടുത്തലുകളുടെ ഛിദ്രശക്തികൾ പ്രതിരോധിക്കപ്പെടുകയും വേണം. എല്ലാ ജാതി മത സമൂഹങ്ങൾക്കും വിദ്യാഭ്യസവും ജീവകാരുണ്യ സഹായങ്ങളും ചെയ്യുന്ന മർകസ് പ്രസ്ഥാനം മാതൃകയാണ്.

പൊതുവിദ്യാഭ്യാസത്തെ ശക്തമാക്കണുന്നതിന്റെ ഭാഗമായി എൽ.പി, യു.പി സ്‌കൂളുകളിലേക്ക് കൂടി ഹൈടെക്ക് സംവിധാനം നടപ്പിലാക്കും: മുഖ്യമന്ത്രി പറഞ്ഞു. മർകസ് നോളജ് സിറ്റി ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ലോകത്തിന്റെ വൈജ്ഞാനികവും സാങ്കേതികവും ശാസ്ത്രീയവുമായ മുന്നേറ്റത്തിനൊത്തു ജ്ഞാനവും അനുഭവവും നേടി വരാനിരിക്കുന്ന തലമുറയെ ആഗോളമായി നിയന്ത്രിക്കുന്ന പ്രതിഭകൾ രൂപപ്പെടുന്ന ഇടമാവും മർകസ് നോളജ് സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പ്രവിശാലമായ 125 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന മർകസ് നോളജ് സിറ്റിയിലെ വിശാലവും ഹരിതാഭവുമായ ക്യാംപസിലാണ് അലിഫ് ഗ്ലോബൽ സ്‌കൂൾ നിലവിൽ വന്നിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള പാരമ്പര്യ വിദ്യാഭ്യാസ രീതിശാസ്ത്രത്തിൽ നിന്ന് ഭിന്നമായി ഒട്ടേറെ നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചാണ് അലിഫ് ഗ്ലോബൽ സ്‌കൂളിന് തുടക്കമിടുന്നത്. സിദ്ധാന്തങ്ങളേക്കാൾ പ്രായോഗിക പാഠങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പാഠ്യപദ്ധതി പുതിയ അനുഭവമാകും. രാജ്യാന്തര രംഗത്ത് ഒരു ദശകമായി പ്രവർത്തിക്കുന്ന അലിഫ് എജ്യുകെയർ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിൽ ഇന്ത്യയിലും വിദേശത്തുമായി ഇരുപതിനായിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എക്‌സൽ സോഫ്റ്റ് ആണ് അക്കാദമിക മേൽനോട്ടം വഹിക്കുന്നത്.

ദൈനംദിന ജീവിത രീതികൾ ചിട്ടപ്പെടുത്തുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകർ, വിപുലമായ ലാബ് സൗകര്യം, ദൈനംദിന പാഠ്യവിഷയങ്ങൾ പരിശീലിപ്പിക്കുന്നതിന് വർക്ഷോപ്പുകൾ, ഇക്കോ ഫ്രന്റ്ലി നിർമ്മിതികൾ, എല്ലാ കുട്ടികൾക്കും ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് സൗകര്യം, ലോകപ്രശസ്തരും പരിചയ സമ്പന്നരുമായ വിദ്യാഭ്യാസ വിചക്ഷണർ നേതൃത്വം നൽകുന്ന അക്കാദമിക് ബോർഡ്, മൾട്ടിപ്പിൾ ഇന്റലിജൻസ് ഡിവലപ്മെന്റ് പ്രോഗ്രാമുകൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മെഡിക്കൽ എഞ്ചിനീയറിങ് ഉൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ശിതീകരിച്ച ക്ലാസ് മുറികളും ഹോസ്റ്റലുകളും, വിവിധ ഭാഷാ പഠനങ്ങൾ, തുടങ്ങിയ സവിശേഷതകൾ അലിഫ് സ്‌കൂളിൽ ലഭ്യമാവും.

സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ , കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസലാം, ജോർജ് എം. തോമസ് എംഎ‍ൽഎ, പി ടി എ റഹീം എംഎ‍ൽഎ, റസാഖ് കാരാട്ട് എംഎ‍ൽഎ, സ്വാമി തച്ചോലത്ത് ഗോപാലൻ, ഫാദർ ബെന്നി മുണ്ടനാട്ട്, മോഹനൻ മാസ്റ്റർ,ഹബീബ് തമ്പി, വി കെ ഹുസൈൻ കുട്ടി, അലിക്കുഞ്ഞി മുസ്ലിയാർ, ലുഖ്മാൻ പാഴൂർ , അമീർ ഹസൻ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP