Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാലിന്യത്തിൽ നിന്നും ഊർജ്ജം: സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം

മാലിന്യത്തിൽ നിന്നും ഊർജ്ജം: സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം

കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡൽ ഏജൻസിയായ കെ.എസ്‌ഐ.ഡി.സിക്ക് കോഴിക്കോട് കോർപ്പറേഷൻ പാട്ടത്തിന് നൽകിയ ഞെളിയൻപറമ്പിലെ 12.67 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിർമ്മിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി കെഎസ്‌ഐഡിസി അറിയിച്ചു.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോൻട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്് കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പ് ചുമതലയും നൽകുന്നത്. ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭ്യമായി കഴഞ്ഞാൽ രണ്ട് വർഷത്തി് പ്ലാനുള്ളിൽ പ്ലാന്റ്് പ്രവർത്തനം ആരംഭിക്കും. ഞെളിയൻപറമ്പിൽ സ്ഥാപിക്കുന്ന പ്ലാന്റ്് പ്രതിദിനം 300 ടൺ ഖരമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ളതായിരിക്കും . ഒരു ടൺ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് 3500 രൂപ ടിപ്പിങ് ഫീസായി കമ്പനിക്ക് നൽകണം. കോഴിക്കോട്് കോർപ്പറേഷൻ പരിധിയിലെയും കൊയിലാണ്ടി, ഫറൂഖ്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്നമംഗലം,കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റിൽ സംസ്‌കരിക്കുന്നത്.

2016 ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്ന പ്ലാന്റ്് തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. വീടുകളിൽ നിന്നും ഖരമാലിന്യങ്ങൾ ശേഖരിച്ച് വിവിധയിടങ്ങളിൽ കമ്പനി സ്ഥാപിച്ചിട്ടുള്ള ബിന്നിൽ മാലിന്യം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരമ സ്ഥാപനങ്ങൾക്കായിരിക്കും.

ബിന്നുകളിൽ ശേഖരിക്കപ്പെടുന്ന മാലിന്യം വേർതിരിച്ച് കൃത്യമായ ഇടവേളകളിൽ ആവരണം ചെയ്ത വാഹനങ്ങളിൽ ഞെളിയൻപറമ്പിലെ പ്ലാന്റിൽ എത്തിച്ച് സംസ്‌കരിക്കേണ്ട ചുമതല കമ്പനിക്കാണ്.ഖരമാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായ മാതൃകയിലുള്ള സാങ്കേതിക വിദ്യയാണ് ഞെളിയൻപറമ്പിൽ ഉപയോഗപ്പെടുത്തുന്നതെന്ന് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്ത സോൻട ഇൻഫ്രാടെക് കമ്പനി അധികൃതർ അറിയിച്ചു.

യൂറോപ്യൻ സാങ്കേതിക വിദ്യയായ കൺട്രോൾഡ് കംബഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റിൽ ഖരമാലിന്യം ഉയർന്ന താപനിലയിലാണ് കത്തിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ആവി ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും വൈദ്യൂതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പ്രവർത്തന രീതി. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ ഈ വൈദ്യുതി കെഎസ്സ്ഇബിക്ക് നൽകുകയും അതുവഴി പൊതുജനത്തിന് ലഭ്യമാകുകയും ചെയ്യും. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാൽ സംസ്‌കരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പുകയിലെ ദോഷകരമായ കണങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള അളവിലും താഴെ മാത്രമായിരിക്കും.

ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന ദോഷകരമായ വാതകങ്ങൾ ഒന്നും തന്നെ ഈ പ്ലാന്റിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.പൂർണമായും ശുദ്ധമായ ഊർജമാണ് പ്ലാൻിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി കെ.എസ്‌ഐ.ഡി.സി കമ്പനിക്ക് ലെറ്റർ ഓഫ് ഇന്റന്റ്് നൽകിക്കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.കത്ത് ലഭിച്ച് 30 ദിവസത്തിനകം പദ്ധതി നടത്തിപ്പിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷം കമ്പനിയുമായി കോർപ്പറേഷനും പദ്ധതിയുടെ ഭാഗമാകുന്ന മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെഎസ്ഐഡിസിയും സംസ്ഥാന സർക്കാരും ചേർന്ന് ധാരണാപത്രം ഒപ്പുവെക്കും. ഉദ്ദേശം 250 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന ലോകോത്തര നിലവാരത്തിലുള്ള വെയ്സ് ടു എനർജി പദ്ധതിയാണ് കോഴിക്കോട് നടപ്പാക്കുന്നതെന്ന് സോൻട ഇൻഫ്രടെക് കമ്പനി ടെക്നിക്കൽ ഡയറക്ടർ പുഷ്പനാതൻ ധർമ്മലിങ്കം അഭിപ്രായപ്പെട്ടു. കേരളത്തിൽ പരിസ്ഥിതി രംഗത്ത് നടപ്പാക്കുന്ന വൻ പ്രൊജക്ടുകളിൽ ഒന്നായിരിക്കും കോഴിക്കോട് നിർമ്മിക്കുന്ന പ്ലാന്റേയെന്നും മലബാർ മേഖലയിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് ഇതിലൂടെ ശാശ്വത പരിഹാാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഏഴ് പ്ലാന്റിൽ ആദ്യത്തേതാണ് ഞെളിയൻപറമ്പിലേത്. തിരുവനന്തപുരം,കൊല്ലം, തൃശൂർ, കണ്ണൂർ,പാലക്കാട്, മലപ്പുറം എന്നീജില്ലകളിലാണ് മറ്റു പ്ലാന്റുകൾ സ്ഥാപിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP