Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചാമത് പിഎംഐ ഇന്ത്യ പ്രോജക്റ്റ് മാനേജ്‌മെന്റ് മേഖല കോൺഫറൻസ് 27 ന് തിരുവനന്തപുരത്ത്

അഞ്ചാമത് പിഎംഐ ഇന്ത്യ പ്രോജക്റ്റ് മാനേജ്‌മെന്റ് മേഖല കോൺഫറൻസ് 27 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പിഎം ഐ തിരുവനന്തപുരം ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന, പിഎംഐ ഇന്ത്യ പ്രോജക്റ്റ് മാനേജ്മെന്റ് റീജിയണൽ കോൺഫറൻസിന്റെ അഞ്ചാമത് എഡിഷൻ 2019 ഏപ്രിൽ 27 ന് നടക്കും. കാര്യവട്ടം സ്പോർട്സ് ഹബ്ബ് കൺവെൻഷൻ സെന്ററിൽ അരങ്ങേറുന്ന ഏകദിന കോൺഫറൻസിന്റെ വിഷയം 'പരിണാമം പ്രോജക്റ്റ് മാനേജരിലൂടെ' എന്നതാണ്. പിഎംഐയുടെ അമ്പതാം വർഷത്തിലാണ്, വിവിധ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുടെ ഏറ്റവും വലിയ വാർഷിക കൂടിച്ചേരലിന് തിരുവനന്തപുരം ചാപ്റ്റർ വേദിയൊരുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

'വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഇക്കാലത്ത് പ്രോജക്റ്റ് മാനേജർമാരുടെ ഭാവി കടമകളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഈ രംഗത്തെ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനും വ്യവസായ മേഖലയിലെ വിദഗ്ദ്ധർക്ക് അവരുടെ വിലയേറിയ ഉൾക്കാഴ്ചകളും വൈദഗ്ധ്യവും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കലാണ് സമ്മേളനത്തിന്റെ ലക്ഷ്യം,' പിഎംഐ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡണ്ട് ഡോ.കൃഷ്ണകുമാർ ടി.ഐ പറഞ്ഞു. അതിവേഗം മാറുന്ന, മത്സരാധിഷ്ഠിത ലോകത്ത് ആഗോളവൽക്കരണവും നൂതന സാങ്കേതിക വിദ്യയും മുന്നോട്ടു വയ്ക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. പ്രോജക്റ്റ് മാനേജ്മെന്റ് രംഗത്ത് ഈ മാറ്റങ്ങൾ ഒരേസമയം സാധ്യതകളും വെല്ലുവിളികളും സൃഷ്ടിക്കുന്നു. വ്യാപാര സംരംഭങ്ങളെ ഭാവിയിലേക്ക് സജ്ജമാക്കണം. വിജയവും സുസ്ഥിരതയും കൈവരിക്കണം. അതുവഴി അതത് മേഖലകളുടെയും രാജ്യത്തിന്റെയും സാമ്പത്തിക ഉന്നമനം ഉറപ്പാക്കണം. വിദഗ്ദ്ധരായ പ്രോജക്റ്റ് മാനേജർമാർക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനാവും. സംഘടനയുടെ അമ്പതാം വാർഷികം സമർപ്പിച്ചിരിക്കുന്നത് പ്രോജക്റ്റ് മാനേജർമാർക്കാണ്. 'പരിണാമം പ്രോജക്റ്റ് മാനേജരിലൂടെ ' എന്ന വിഷയത്തിനാണ് ഇത്തവണത്തെ ഊന്നൽ'.

സമ്മേളനത്തിൽ കോർപറേറ്റ് എക്‌സിക്യൂട്ടീവുകൾ, പരിശീലകർ, പ്രോജക്ററ് പ്രാക്ടീഷണേഴ്സ്, പ്രോജക്ററ് പ്രൊഫഷണലുകൾ തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ ഒത്തുചേർന്ന് അനുഭവങ്ങളും അറിവും പങ്കുവെക്കും. വി എസ്എസ് സി ഡയറക്ടറും ശാസ്ത്രജ്ഞനുമായ എസ്. സോമനാഥ്, പിഎംഐ മുൻ ഡയറക്ടർ ബോർഡംഗം തേജസ് സുര, പാലിയം ഇന്ത്യ സ്ഥാപക ചെയർമാനും പാലിയേറ്റീവ് മെഡിസിൻ മേഖലയിലെ പ്രഗത്ഭനുമായ ഡോ. എം.ആർ രാജഗോപാൽ, തിങ്ക് & ലേൺ പ്രൈവറ്റ് ലിമിററഡ് (ബൈജൂസ്) സിടിഒ പ്രകാശ് രാമചന്ദ്രൻ, ഹോളിവുഡ് സംവിധായകൻ സോഹൻ റോയ്, അന്റാർട്ടിക്ക് ഗവേഷകനും മുൻ പ്രതിരോധ ശാസ്ത്രജ്ഞനുമായ തഥാഗത് വർമ്മ, സ്വഭാവ ഗവേഷകയായ വാൽ ഗ്രേ, വിപ്രോ വൈസ് പ്രസിഡണ്ടും ഗ്ലോബൽ ഡെലിവെറി മേധാവിയുമായ നന്ദകിഷോർ.എൻ, സാമൂഹ്യ പ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറുമായ ടിഫാനി ബാർ, റോഡ് സുരക്ഷാ പ്രഭാഷകൻ സുബ്രഹ്മണ്യൻ നാരായണൻ, പേഴ്സൊണ സ്‌ക്രിപ്റ്റ് സിഇഒയും പ്രിൻസിപ്പൽ ഫെസിലിറ്റേറ്ററുമായ അനിതാ പീറ്റർ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP