Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്ത ഭക്ഷണം വലിച്ചെറിഞ്ഞ സംഭവം: സോഹൻ റോയിയുടെ കവിത ശ്രദ്ധേയമാവുന്നു

ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്ത ഭക്ഷണം വലിച്ചെറിഞ്ഞ സംഭവം: സോഹൻ റോയിയുടെ കവിത ശ്രദ്ധേയമാവുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകിയ ഭക്ഷണം അവർ വലിച്ചെറിഞ്ഞ വാർത്തകളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ വിഷയത്തെ അധികരിച്ച് ഡോക്ടർ സോഹൻ റോയ് എഴുതിയ 'അന്ന നിന്ദ' എന്ന ചെറുകവിത അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ആദിവാസി മേഖലകളിൽ അടക്കം നിരവധി കുട്ടികൾ പാലും പോഷകാഹാരവും ലഭിക്കാതെ വലയുമ്പോൾ അതിഥിത്തൊഴിലാളികളോട് ആവശ്യത്തിൽ കൂടുതൽ ആതിഥ്യമര്യാദ കാട്ടി സംസ്ഥാനത്തിന്റെ സമ്പത്ത് പാഴാക്കിക്കളയുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് സോഹൻ റോയിയുടെ ഈ വിഷയത്തിലുള്ള പ്രതികരണം ശ്രദ്ധ ആകർഷിക്കുന്നത്. നേരത്തെ പായിപ്പാട് അതിഥിത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത് സംബന്ധിച്ച് അദ്ദേഹം എഴുതിയ 'അതിഥിലഹള ' എന്ന കവിതയ്ക്കും സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP