Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാബരി വിധി നീതി നിഷേധം; പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധം ജസ്റ്റിസ് കോഫറൻസ് മൗലാന മുഹമ്മദ് വലി റഹ്മാനി ഉദ്ഘാടനം ചെയ്യും: പോപുലർ ഫ്രണ്ട്

ബാബരി വിധി നീതി നിഷേധം; പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധം ജസ്റ്റിസ് കോഫറൻസ് മൗലാന മുഹമ്മദ് വലി റഹ്മാനി ഉദ്ഘാടനം ചെയ്യും:  പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

ബാബരി വിധി നീതി നിഷേധം, പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധം എ മുദ്രാവാക്യം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 2019 ഡിസംബർ 13 വെള്ളിയാഴ്ച വൈകീ'് 4.30ന് കോഴിക്കോട് കടപ്പുറത്ത് ജസ്റ്റിസ് കോഫറൻസ് സംഘടിപ്പിക്കും. ആൾ ഇന്ത്യ മുസ്ലിം പേഴസണൽ ലോബോർഡ് ജനറൽ സെക്ര'റി മൗലാന മുഹമ്മദ് വലി റഹ് മാനി കോഫറൻസ് ഉദ്ഘാടനം ചെയ്യും.

ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസം അർപ്പിച്ച് ബാബരി മസ്ജിദ് കേസിൽ നീതി തേടിയ ഇന്ത്യൻ മുസ്ലിംകളുടെ പ്രതീക്ഷകൾക്ക് കനത്ത ആഘാതമേൽപ്പിക്കു വിധിയാണ് നവംബർ 9ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ഇതിനു തൊ'ുപിാലെയാണ് തികച്ചും മുസ്ലിം വിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയിരിക്കുത്. രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുതിന് മുാേടിയായാണ് പൗരത്വ നിയമം ഭേദഗതി ചെയ്യുത്. മുസ്ലിം സമൂഹത്തിന്റെ അസ്തിത്വത്തിനെതിരേ നിരന്തരമായി ഉയരു ഇത്തരം വെല്ലുവിളികൾക്കെതിരേ ഉയരു ശക്തമായ ജനകീയ പ്രതിരോധമായിരിക്കും ജസ്റ്റിസ് കോഫറൻസ്.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്യുത് ഭരണഘടനാ വിരുദ്ധമാണ്. സംഘപരിവാര, ഹിന്ദുത്വ ശക്തികൾ അവരുടെ മുസ്ലിം വിരുദ്ധ അജണ്ടകൾക്കായി അധികാര ദുർവിനിയോഗം നടത്തുകയാണ്. പ'ികയിൽ നിും വിദഗ്ധമായി മുസ്ലിംകളെ ഒഴിവാക്കുക വഴി ബിജെപി സർക്കാർ അവരുടെ കറകളഞ്ഞ വർഗീയ മുഖം പ്രകടിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുത െഈ ബില്ലിനെ മുസ്ലിം സമൂഹം അംഗീകരിക്കില്ല. ബില്ലിനെതിരേ രാജ്യത്തുടനീളം ഉയർു വരു പ്രതിഷേധം അതാണ് വ്യക്തമാക്കുത്. ഭീതിയും വിദ്വേഷവും വിതച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും വിയോജിപ്പുകളെയും വിമർശനങ്ങളെയും നിശബ്ദമാക്കുകയുമാണ് ബിജെപി സർക്കാർ ചെയ്യുത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചു നടത്തു ഇത്തരം നീക്കങ്ങൾ ഇന്ത്യൻ തെരുവുകളെ വരുംദിനങ്ങളിൽ കൂടുതൽ പ്രക്ഷുബ്ധമാക്കും.

ന്യൂനപക്ഷ വിരുദ്ധമായ ഇത്തരം ഹിന്ദുത്വ അജണ്ടകൾക്ക് ഊർജ്ജം പകരു സമീപനമാണ് പരമോത കോടതി വിധിയിലൂടെ ഉണ്ടായിരിക്കുത്. ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ അസ്തിത്വത്തിനു നേരെ ഉയർിരിക്കു അനവധി വെല്ലുവിളികളുടെ കേന്ദ്രബിന്ദുവായ ബാബരി വിഷയത്തിൽ നട കടുത്ത നീതിനിഷേധമായി മാത്രമേ പരമോത കോടതി വിധിയെ കാണാൻ കഴിയു.

ഒരുവശത്ത്, ന്യൂനപക്ഷങ്ങൾക്ക് പരിരക്ഷ നൽകേണ്ട ഉത്തരവാദിത്തം നിറവേറ്റുതിൽ നി് നീതിപീഠം പിാക്കം പോവുമ്പോൾ, മറുവശത്ത് അക്രമത്തിലൂടെയും കലാപങ്ങളിലൂടെയും തീവ്രഹിന്ദുത്വം ഉയർത്തിക്കൊണ്ടുവ സാമൂഹ്യസമ്മർദ്ദത്തിന് കോടതി കീഴൊതുങ്ങിയിരിക്കുകയാണ്. ബാബരിവിധിയിലെ വൈരുദ്ധ്യങ്ങൾ ഇതാണ് വ്യക്തമാക്കുത്. നമ്മുടെ ജനാധിപത്യാടിത്തറയുടെ സന്തുലിതാവസ്ഥ നേരിടു ഏറ്റവും വലിയ ഭീഷണിയാണിത്. അതുകൊണ്ടുത െബാബരി കേസിലെ അന്യായവിധിക്കെതിരേ ഉയരു ശബ്ദങ്ങൾ ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് വേണ്ടിയുള്ള ശബ്ദം കൂടിയാണ്.

ഡിസംബർ 13ന് വൈകീ'് 4.30ന് ആരംഭിക്കു ജസ്റ്റിസ് കോഫറൻസിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം ആധ്യക്ഷ്യം വഹിക്കും. പ്രമുഖ ദലിത്മുസ്ലിം ആക്ടിവിസ്റ്റ് ഡോ. ലെനിൻ രഘുവംശി (വാരണാസിയു.പി), എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, പോപുലർ ഫ്രണ്ട് ദേശീയ ട്രഷറർ പ്രഫ. പി കോയ, കെ ഇ അബ്ദുല്ല, കെ.എഫ് മുഹമ്മദ് അസ്ലം മൗലവി, എ വാസു, എൻ പി ചെക്കു'ി, റെനി ഐലിൻ, ഗോപാൽ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP