Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാ സെറ്റിലെ പള്ളി ആക്രമണം: ഹിന്ദുത്വ രാജ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും: പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

കോഴിക്കോട്: കാലടിയിൽ സിനിമ ചിത്രീകരണത്തിനായി നിർമ്മിച്ച പള്ളിയുടെ സെറ്റ് ഹിന്ദുത്വ തീവ്രവാദികൾ തകർത്ത സംഭവത്തെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദൂൽ സത്താർ ശക്തമായി അപലപിച്ചു. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പട്ടാപ്പകൽ അക്രമം അഴിച്ചു വിടുകയും . അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹത്തിൽ പ്രചരിക്കുകയും ചെയ്തത് സവർണ്ണ ഭീകരത കേരളത്തിൽ ആഴത്തിൽ പിടിമുറുക്കിയതിന്റെ തെളിവാണ്.

സമൂഹത്തിൽ ഭീതി പടർത്തി മേൽക്കോയ്മ സ്ഥാപിക്കാനുള്ള ശ്രമമാണ് കാലടിയിൽ നടന്നിട്ടുള്ളത്. തങ്ങളുടെ ഇഷ്ടാനുഷ്ടങ്ങൾക്ക് വഴങ്ങാൻ സമൂഹം തയ്യാറായില്ലെങ്കിൽ അടിച്ചമർത്തി മുന്നോട്ടു പോകുമെന്ന സന്ദേശം നൽകാനാണ് എ.എച്ച്.പി പ്രവർത്തകർ ശ്രമിച്ചിട്ടുള്ളത്. തീവ്ര ഹിന്ദുത്വ നേതാക്കൾ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും നിരന്തരം നടത്തിയിട്ടും ശക്തമായ നടപടികൾ സ്വീകരിക്കാതെ അവർക്ക് സൈര്യവിഹാരത്തിന് മൗനാനുവാദം നൽകിയ ആഭ്യന്തര വകുപ്പിനും പൊലീസിനും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്രമികൾക്കെതിരേ ദുർബല വകുപ്പുകൾ ചുമത്തിയതോടെ, വർഗീയ ശക്തികളെ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പ്രഹസനമായി മാറിയിരിക്കുന്നു.

സമൂഹത്തിൽ ഛിദ്രത പടർത്താൻ വേണ്ടി ആസൂത്രിതമായി നടത്തിയ സംഭവത്തിനു പിന്നിലെ ഗുഢാലോചനക്കാരെ അടക്കം നിയമത്തിനു മുന്നിലെത്തിക്കണം. പ്രസ്താവനകൾക്കപ്പുറം സംഘപരിവാര ഫാഷിസ്റ്റു സംഘടനകളെ നിലയ്ക്കു നിർത്താനുള്ള നടപടികളാണ് ഭരണ നേതൃത്വത്തിൽ നിന്നുണ്ടാവേണ്ടത്.

മണപ്പുറത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പേര് പറഞ്ഞാണ് പള്ളിയുടെ മാതൃകയിലുള്ള സെറ്റിന് നേരെ അക്രമം നടത്തിയത്. ന്യൂനപക്ഷ ചിഹ്നങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ഹിന്ദുത്വ രാജ് നടപ്പാക്കാനാണ് കാവി ഭീകര സംഘടനകളുടെ നീക്കമെങ്കിൽ ശക്തമായി ചെറുക്കാൻ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻനിരയിൽ അണിചേരും. ഭീതിയും വിദ്വേഷവും പടർത്തി വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾക്കെതിരേ കാവിഭീകരതയുടെ ഇരകളായ മുസ് ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP