Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെഹ്ലൂഖാൻ കേസ്: നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധി- പോപുലർ ഫ്രണ്ട്

പെഹ്ലൂഖാൻ കേസ്: നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധി- പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള രാജസ്ഥാനിലെ അൽവാർ വിചാരണ കോടതി വിധി നിരാശാജനകമാണെന്ന് പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കർ. ക്ഷീരകർഷകനായ പെഹ്ലൂഖാനെ ഹിന്ദു മതഭ്രാന്തന്മാർ തല്ലിക്കൊന്നത് 2017 ഏപ്രിലിൽ പട്ടാപ്പകലാണ്.

ഈ ക്രൂരകൃത്യത്തിന്റെ വീഡിയോദൃശ്യങ്ങൾ കുറ്റവാളികൾ തന്നെ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ലോകം മുഴുവൻ അത് കാണുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ നീതിക്കുവേണ്ടി ആകാംഷയോടെ കാത്തിരുന്ന എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് കേസിൽ ഉൾപ്പെട്ട ആറു പ്രതികളെയും രാജസ്ഥാനിലെ വിചാരണ കോടതി വിട്ടയച്ചിരിക്കുകയാണ്. നടപടിക്രമങ്ങളിൽ ബോധപൂർവമായ വീഴ്ചകൾ വരുത്തി ശക്തരായ ക്രിമിനലുകളെ രക്ഷപ്പെടാൻ പൊലീസും പ്രോസിക്യൂഷനും സഹായിച്ചുവെന്ന് ഇതിലൂടെ വെളിപ്പെടുകയാണ്. കേസിൽ വേണ്ടത്ര ശ്രദ്ധകൊടുക്കാതിരുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട്.

പ്രത്യേകിച്ച്, ആൾക്കൂട്ടക്കൊലയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരിനുൾപ്പെടെ നാല് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തിൽ.
കേസിലെ ക്രിമിനലുകളെ കുറ്റവിമുക്തരാക്കാൻ കോടതിക്ക് മുമ്പിൽ സാങ്കേതിക കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ലോകം കണ്ടുകൊണ്ടിരിക്കെ ഒരു നിരപരാധിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കാര്യവും കുറ്റവാളികൾ അധികാര വർഗത്തിന്റെ പിന്തുണയുള്ളവരും ആണെന്ന വസ്തുതയും കോടതി കണക്കിലെടുത്തില്ല. ഒരു ധാർമ്മിക വിധി പുറപ്പെടുവിച്ച് കേസിൽ നീതി ഉറപ്പാക്കാൻ കോടതിക്ക് അധികാരമുണ്ടായിരുന്നു.

പ്രതികളെ കുറ്റവിമുക്തരാക്കിയതിലൂടെ അധികാരത്തിലുള്ളവർക്ക് രാഷ്ട്രീയമായി പ്രയോജനം ലഭിച്ചിട്ടുണ്ടാവുമെങ്കിലും അവർ രാജ്യത്തിന്റെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധതയെ അപകടത്തിലാക്കി ജനങ്ങൾക്ക് ഇതിലുള്ള വിശ്വാസം നശിപ്പിച്ചിരിക്കുകയാണ്.പെഹ്ലുഖാൻ കേസിൽ രാജ്യത്തെ ഉന്നത കോടതി ഇടപെട്ട് നീതി നടപ്പാക്കി ഭാവിയിൽ നീതിന്യായ വ്യവസ്ഥ ഇത്തരത്തിൽ പരിഹാസ്യമാവുന്നത് ഒഴിവാക്കണമെന്ന് ഇ അബൂബക്കർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആത്മർഥമായി പ്രവർത്തിച്ച് കേസിനെ ഗൗരവത്തോടെ മുന്നോട്ടുകൊണ്ടുപോയി നീതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP