Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബരി മസ്ജിദിന്റെ ഓർമ്മകൾ സജീവമാക്കുക; നീതിക്കായി യോജിച്ച് പോരാടുക- പോപുലർ ഫ്രണ്ട്

സ്വന്തം ലേഖകൻ

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികം പള്ളിയുടെ ഓർമ്മകൾക്കൊണ്ട് സജീവമാക്കാൻ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം മുഹമ്മദാലി ജിന്ന പ്രസ്താവനയിൽ പറഞ്ഞു. ബാബരി വിധിയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജി ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോബോർഡിന്റെ നേതൃത്വത്തിൽ സംയുക്തമായി സമർപ്പിക്കാൻ കേസുമായി ബന്ധപ്പെട്ട കക്ഷികളും സംഘടനകളും നേതാക്കളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിന് 27 വർഷം പൂർത്തിയാവുകയാണ്. ബാബരി കേസിൽ നവംബർ 9ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പള്ളിയെ കുറിച്ചുള്ള ഓർമ്മകളെ കൂടുതൽ പ്രസക്തമാക്കിയിരിക്കുകയാണ്. ക്ഷേത്രം തകർത്തല്ല പള്ളി നിർമ്മിച്ചതെന്ന് കോടതിക്ക് വ്യക്തമായിട്ടുള്ളതാണ്. 1949 ൽ പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബർ ആറിന് പള്ളി തകർത്തതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഇതിനു വിരുദ്ധമായി പള്ളി രാമക്ഷേത്ര നിർമ്മാണത്തിനായി ഹിന്ദുക്കൾക്കു വിട്ടുനൽകാൻ കോടതി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ബാബരി മസ്ജിദിന് നേരെ നടന്ന ഭീകരാക്രമണത്തെ നീതീകരിക്കാൻ ഈ വിധി വഴിതുറക്കും. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കു മേൽ അവകാശവാദം ഉന്നയിക്കാനും അവ ബലമായി പിടിച്ചെടുക്കാനും ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് വിധി പ്രോൽസാഹനമാവുകയും ചെയ്യും.

പള്ളിത്തകർത്തത് കുറ്റകൃത്യമാണെങ്കിൽ കുറ്റവാളികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നതെന്തുകൊണ്ടെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്. പള്ളിയുടെ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീംകോടതിയുടെ അന്യായവിധി ഉണ്ടായിട്ടും പള്ളി തകർക്കാൻ നേതൃത്വം നൽകിയ സംഘപരിവാർ നേതാക്കൾക്കെതിരായ ക്രിമിനൽ കേസ് തീരുമാനമാവാതെ തുടരുന്നത് രാജ്യത്തിന് മാനക്കേടാണ്.

ഓർമ്മയാണ് ഫാഷിസത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യപടി. ബാബരി മസ്ജിദിനെ കുറിച്ചുള്ള ഓർമ്മകൾ ജനമനസ്സുകളിൽ സജീവമാക്കി നിർത്താൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും കൂട്ടായ്മകളോടും പോപുലർ ഫ്രണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്റർ പ്രചാരണവും ലഘുലേഖ വിതരണവും ഗൃഹസമ്പർക്കവുമടക്കമുള്ള വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.

ബാബരി വിധിക്കെതിരേ പുനപരിശോധനാ ഹരജിയുമായി മുന്നോട്ടുപോവാനുള്ള മുസ്ലിം കക്ഷികളുടെ നീക്കത്തിനിടയിൽ, ചില അനാരോഗ്യകരമായ സൂചനകൾ തലപൊക്കുന്നത് നിർഭാഗ്യകരമാണ്. ബാബരി കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിലുടനീളം മുസ്ലിംകളുടെ നീതിക്കുവേണ്ടി നിലയുറപ്പിച്ച രാജീവ് ധവാനെപ്പോലെയുള്ള മുതിർന്ന അഭിഭാഷകരെ ഒഴിവാക്കുന്നുവെന്ന തോന്നൽ ഉണ്ടാവാൻ പാടില്ല. വേറിട്ട നീക്കങ്ങൾക്ക് പകരം, അനീതിക്ക് ഇരയായവരുടെ യോജിച്ച നീക്കം മാത്രമെ ഫലം കാണുകയുള്ളുവെന്ന കാഴ്ചപ്പാടാണ് പോപുലർ ഫ്രണ്ടിനുള്ളത്.

പരമോന്നത കോടതിയിൽ രാജീവ് ധവാന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം നടത്തിയ നിയമപോരാട്ടത്തെ പോപുലർ ഫ്രണ്ട് അഭിനന്ദിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരേ പുനപരിശോധനാ ഹരജി നൽകാനുള്ള മുസ്ലിം പേഴ്സണൽ ലോബോർഡിന്റെ നീക്കത്തെ പിന്തുണക്കുന്നതായി എം മുഹമ്മദാലി ജിന്ന ആവർത്തിച്ചു വ്യക്തമാ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP