Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപുലർ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് എറണാകുളത്ത് യൂണിറ്റി മാർച്ച്

പോപുലർ ഫ്രണ്ട് ഡേ: ഫെബ്രുവരി 17ന് എറണാകുളത്ത് യൂണിറ്റി മാർച്ച്

സ്വന്തം ലേഖകൻ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനദിനമായ ഫെബ്രുവരി 17ന് 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക, നീതിയുടെ പോരാളിയാവുക' എന്ന മുദ്രാവാക്യം ഉയർത്തി എറണാകുളത്ത് യൂണിറ്റി മാർച്ചും ബഹുജന റാലിയും സംഘടിപ്പിക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് സമിതി യോഗം തീരുമാനിച്ചു. 2007 ഫെബ്രുവരി 17ന് ബാംഗ്ലൂരിൽ ചേർന്ന എംപവർ ഇന്ത്യ കോൺഫറൻസിലാണ് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകൾ ചേർന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നു.

രാജ്യം ഒരു സ്വതന്ത്ര പരമാധികാര റിപബ്ലിക് ആയി ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢപദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുന്ന തിരക്കിലാണ് നരേന്ദ്രമോദി സർക്കാർ. പൗരത്വാവകാശങ്ങളിൽ മതപരമായ വിവേചനം എഴുതിച്ചേർത്ത് ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്താനുള്ള നീക്കം ഇതിൽ ഏറ്റവും ഒടുവിലത്തേതു മാത്രമാണ്. തികച്ചും വർഗീയമായ ഇത്തരം നീക്കങ്ങൾക്കെതിരേ രാജ്യത്തിന്റെ തെരുവുകൾ രാപകൽ ഭേദമന്യേ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഹിന്ദുത്വ ഫാഷിസത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്കുള്ള ചുവടുവയ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ ഘട്ടത്തിൽ പൂർവികന്മാർ ജീവനും രക്തവും നൽകി നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ നിതാന്ത ജാഗ്രതയും കരുതലും ആവശ്യമാണെന്ന സന്ദേശമാണ് പോപുലർ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത്.

പോപുലർ ഫ്രണ്ട് ഡേയുടെ പ്രചരണാർഥം 'രാജ്യത്തെ രക്ഷിക്കാൻ ആർ.എസ്.എസിനെ നാടുകടത്തുക' എന്ന പ്രമേയം ആസ്പദമാക്കി ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാന വ്യാപകമായി ഗൃഹസമ്പർക്കപരിപാടികൾ സംഘടിപ്പും. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് 1500 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. യൂണിറ്റി മാർച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കൾ അഭിസംബോധന ചെയ്യും. യൂണിറ്റി മാർച്ചിന്റെ നടത്തിപ്പിനായി സംസ്ഥാന സെക്രട്ടറി എ അബ്ദുൽ സത്താർ ചെയർമാനായും സംസ്ഥാന സമിതി അംഗങ്ങളായ എം കെ അശ്റഫ്, കെ കെ ഹുസൈർ, അബ്ദുന്നാസർ ബാഖവി എന്നിവർ അംഗങ്ങളായും സംഘാടക സമിതിക്ക് രൂപം നൽകി.

സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ, സെക്രട്ടറി എ അബ്ദുൽ സത്താർ, കെ എച്ച് നാസർ, കെ മുഹമ്മദാലി, സി എ റഊഫ്, ഇ സുൽഫി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP