Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാനായിക്കുളം കേസ്: ഹൈക്കോടതി വിധി സ്വാഗതാർഹം പോപുലർ ഫ്രണ്ട്

കോഴിക്കോട്: പാനായിക്കുളം സിമി ക്യാമ്പ് കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിയെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി സി പി മുഹമ്മദ് ബഷീർ സ്വാഗതം ചെയ്തു. കേസിൽ നേരത്തേ വെറുതെ വിട്ട എട്ടുപേർക്കെതിരേ എൻ.ഐ.എ നൽകിയ അപ്പീലും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ വർഷങ്ങളോളം അന്യായമായി ജയിലിൽ കഴിയേണ്ടിവന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇല്ലാത്ത തീവ്രവാദം ആരോപിച്ച് മുസ്ലിം യുവാക്കളെ അനന്തമായി ജയിലിടക്കുന്ന ഭരണകൂടഭീകരതക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധി. സ്വാതന്ത്ര്യദിനത്തിൽ പരസ്യമായി നടത്തിയ സെമിനാറിനെ രഹസ്യക്യാമ്പായി ചിത്രകരിച്ച കേരള പൊലീസും എൻ.ഐ.എയും അടക്കമുള്ള അന്വേഷണ ഏജൻസികൾ പ്രചരിപ്പിച്ച നിറംപിടിപ്പിച്ച കഥകളുടെ പൊള്ളത്തരമാണ് ഹൈക്കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഭീകരനിയമമായ യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെയും മുസ്ലിംകൾ പ്രതികളായ കേസുകളിൽ എൻ.ഐ.എ വച്ചുപുലർത്തുന്ന പക്ഷപാതപരമായ സമീപനത്തിന്റെയും മറ്റൊരു ഉദാഹരണമാണ് പാനായിക്കുളം കേസ്. നേരത്തേ യു.എ.പി.എ ചുമത്തിയ നാറാത്ത് കേസിലും എൻ.ഐ.എക്ക് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. യു.എ.പി.എ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിക്കാൻ പോലും തയ്യാറായില്ല.

കള്ളസാക്ഷികളെ അണിനിരത്തിയും മാപ്പുസാക്ഷികളെ സൃഷ്ടിച്ചും കെട്ടിച്ചമക്കുന്ന ഇത്തരം കേസുകൾ ചൂണ്ടിക്കാട്ടിയാണ് മുസ്ലിംവിരുദ്ധ ശക്തികൾ രാജ്യത്ത് ഇസ്ലാംഭീതി പരത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവ ഓരോന്നായി കോടതികളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം കേസുകളിൽപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിൽ നൂറുകണക്കിനു നിരപരാധികൾ ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്. അവ പുനപരിശോധിക്കാനും അന്യായമായി തടവിൽക്കഴിയുന്നവർക്ക് ജാമ്യം അനുവദിക്കാനും ഇത്തരം വിധികൾ കാരണമാകണമെന്നും സി പി മുഹമ്മദ് ബഷീർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP