Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയെ വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർക്കെതിരെ കേസെടുത്തു

മുഖ്യമന്ത്രിയെ വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

സ്പ്രിങ്ക്‌ളർ അടക്കമുള്ള വിവിധ വിഷയങ്ങളും, സർക്കാരിന്റെ പി ആർ വർക്കിനെതിരെ നവമാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ നിരന്തരം വിമർശിക്കുകയും ചെയ്തതിനു മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ വീണ എസ് നായർക്കെതിരെ എറണാകുളം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് വീണ.

മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കാൻ ചാനലുകൾക്ക് പണം നൽകി ബുക്ക് ചെയ്ത സ്‌പോൺസർഡ് പ്രോഗ്രാം സ്ലോട്ട് പി ആർ വർക്കിന് ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ചു വീണ എസ് നായർ മാസങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കേസിന് ആധാരം.

ഈ പോസ്റ്റിലിടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ചാണ് എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോക്ക്‌ഡൗൺ കാലത്തും തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ യാത്ര ചെയ്തു എറണാകുളം പൊലീസ് സ്റ്റേഷനിൽ അടിയന്തിരമായി ഹാജരാകണം എന്നുകാണിച്ചാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.സ്പ്രിങ്ക്ൾ അടക്കമുള്ള വിവിധ വിഷയങ്ങളിൽ നവമാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ നിരന്തരം പോസ്റ്റ് ചെയ്യുന്നതിനെതിരെയുള്ള സർക്കാരിന്റെ പ്രതികാര നടപടി ആണെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ നാലു കൊല്ലമായി നിരവധി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുകയും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് വീണാ നായർ

ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമാകുന്ന വീണ കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് .

കേസിനെ നിയമപരമായി നേരിടുമെന്നും അഡ്വ വീണ നായർ അഭിപ്രായപ്പെട്ടു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP