Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ ബ്ലോക്ക്‌ചെയിൻ മൈനിങ് ആൻഡ് സ്മാർട്ട് കോൺട്രാക്ട് ഡെവലപ്‌മെന്റ് ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ ബ്ലോക്ക്‌ചെയിൻ മൈനിങ് ആൻഡ് സ്മാർട്ട് കോൺട്രാക്ട് ഡെവലപ്‌മെന്റ് ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിമൂന്നാമത് എഡിഷൻ - 'ബ്ലോക്ക് ചെയിൻ മൈനിങ് & സ്മാർട്ട് കോൺട്രാക്ട് ഡെവലപ്‌മെന്റ് ശില്പശാല' ജനുവരി 19 ശനിയാഴ്ച നടന്നു.

ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ ഉച്ചയ്ക്ക് 01:30 വരെയായിരുന്നു ശില്പശാല. യൂ എസ് ടി ഗ്ലോബലിലെ സൊല്യൂഷൻ ആർക്കിടെക്ടും ബ്ലോക്ക് ചെയിൻ വിദഗ്ധനുമായ നിഖിൽ കൃഷ്ണയാണ് ഈ ശില്പശാലയ്ക്കു നേതൃത്വം നൽകിയത്.

ബ്ലോക്ക് ചെയിൻ, ബിറ്റ് കോയിൻ, ക്രിപ്‌റ്റോകറൻസി തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് ചെയിൻ മൈനിങ്ങും സ്മാർട്ട് കോൺട്രാക്ട് ഡെവലപ്പ്‌മെന്റും ആണ് പ്രധാനമായും കൈകാര്യം ചെയ്തത്. തികച്ചും സൗജന്യമായി നടത്തിയ ഈ ശില്പശാലയിൽ ടെക്‌നോപാർക്കിലെ 41 കമ്പനികളിൽ നിന്നും 52 IT ജീവനക്കാർ പങ്കെടുത്തു.

പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ പതിമൂന്നാമത് ട്രെയിനിങ് പരിപാടിയായിരുന്നു ഇത്. ബ്ലോക്ക് ചെയിനുമായി ബന്ധപ്പെട്ട രണ്ടു ട്രെയിനിങ് പ്രോഗ്രാമുകൾ ഇതിനുമുൻപും പ്രതിധ്വനി നടത്തിയിരുന്നു. കൂടാതെ സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് ആപ്ലിക്കേഷൻ, സോഫ്റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ഡോക്കർ, ആംഗുലർ, ജാവ, റസ്‌റ് പ്രോഗ്രാമിങ് ലാംഗ്വേജ് , മൈക്രോ സർവീസ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി വിവിധ ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP