Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി ജെ-മീറ്റർ ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി ജെ-മീറ്റർ ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനാലാമതു എഡിഷൻ - 'ജെ-മീറ്റർ ശില്പശാല' ഫെബ്രുവരി 16 ശനിയാഴ്ച നടന്നു. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ വൈകുന്നേരം 05:00 മണി വരെയായിരുന്നു ശില്പശാല. ശിൽപ്പശാലക്ക് യൂഎസ് ടി ഗ്ലോബൽ അസ്സോസിയേറ്റ് സൊല്യൂഷൻ ആർക്കിടെക്ട് വി കെ രെജുവും പെർഫോമൻസ് ടെസ്റ്റിങ് വിദഗ്ദ്ധ ലക്ഷ്മി എൽ ഉം നേതൃത്വം നൽകി.

പെർഫോമൻസ് ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. ജെ-മീറ്റർ സാധ്യതകളും പ്രയോജനങ്ങളും ആണ് പ്രധാനമായും കൈകാര്യം ചെയ്തത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി ഐസിഫോസ് (ICFOSS) സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത്. ശില്പശാലയിൽ ടെക്‌നോപാർക്കിലെ 58 കമ്പനികളിൽ നിന്നും 162 ഐ ടി ജീവനക്കാർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ടെക്‌നിക്കൽ ഫോറം കൺവീനർ ബിബിൻ വാസുദേവൻ സ്വാഗതവും സിനു ജമാൽ നന്ദിയും രേഖപ്പെടുത്തി . പ്രതിധ്വനിക്കു വേണ്ടി രാഹുലും വെല്ലസ്ലിയും ട്രെയിനേഴ്‌സിന് ഉപഹാരം കൈമാറി .

അടിക്കടി മാറുന്ന ഐ ടി ലോകത്തു ഐ ടി ജീവനക്കാർ വിവിധ സ്‌കില്ലുകൾ സ്വായത്തമാക്കേണ്ടത് അത്യാവശ്യമായതിനാൽ ആണ്, പ്രതിധ്വനി എല്ലാ മാസവും വിവിധ ടെക്‌നൊളജികളിൽ ട്രെയിനിങ്ങുകൾ സംഘടിപ്പിക്കുന്നത്. ഇതിനകം 2500 ലധികം ഐ ടി ജീവനക്കാരാണ് പ്രതിധ്വനിയുടെ ടെക്‌നിക്കൽ ട്രെയിനിങ് പ്രോഗ്രാമുകളിലൂടെ പുതിയ ടെക്നോളജികൾ സ്വായത്തമാക്കുകയോ (Reskill) അറിയാവുന്നവയുടെ അഡ്വാൻസ്ഡ് ടെക്‌നൊളജിസ് ( Upskill) പഠിക്കുകയോ ചെയ്തത്.

ടെക്‌നിക്കൽ ഫോറത്തിന്റെ പതിനാലാമത് ട്രെയിനിങ് പരിപാടിയായിരുന്നു ഇത്. ടെസ്റ്റിങ് ങ്ങുമായി ബന്ധപ്പെട്ട നാലാമത് ശില്പശാലയാണ് നടന്നത്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്,ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ടോക്കർ, അംഗുലർ, ജാവ , റസ്‌റ് പ്രോഗ്രാമിങ് ലാംഗ്വേജ് , മൈക്രോ സർവീസ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP