Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടെക്‌നോപാർക്കിലെ ഐ. ടി. ജീവനക്കാർക്കായി ഒരുക്കിയ പ്രതിധ്വനിയുടെ മെഷീന് ലേണിങ്ങും കൺവലിയൂഷണൽ ന്യൂറൽ നെറ്റ്‌വർക്‌സിന്റെയും ശില്പശാല സമാപിച്ചു

ടെക്‌നോപാർക്കിലെ ഐ. ടി. ജീവനക്കാർക്കായി ഒരുക്കിയ പ്രതിധ്വനിയുടെ മെഷീന് ലേണിങ്ങും കൺവലിയൂഷണൽ ന്യൂറൽ നെറ്റ്‌വർക്‌സിന്റെയും ശില്പശാല സമാപിച്ചു

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനാറാമതു എഡിഷൻ - ' മെഷീന് ലേണിങ്ങും കൺവലിയൂഷണൽ ന്യൂറല് നെറ്റ്‌വര്ക്‌സിന്റെയും (Machine Learning & Convolutional Neural Networks) ശില്പശാല ' കഴിഞ്ഞ ദിവസം നടന്നു. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ 05:00 pm വരെയായിരുന്നു ശില്പശാല. ശില്പശാലക്ക് മെഷീന് ലേണിങ്ങ് കൺസൾട്ടന്റായ ഡോ: ദിലിപ് തോമസും, സൈക്ലോഡ് ടെക്‌നോളോജിസിലെ ആര്ട്ടിഫിഷ്യന് ഇന്റലിജന്‌സ് വിഭാഗത്തിലെ ലീഡ് എഞ്ചിനീയര് ആർതർ വെല്ലസ്ലിയും നേതൃത്വം നല്കി.

ആര്ട്ടിഫിഷ്യൽ ഇന്റലിജന്‌സ്, മെഷീന് ലേണിങ്ങ്, ന്യൂറല് നെറ്റ്‌വര്ക്‌സ് തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികള്ക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശില്പശാല സംഘടിപ്പിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ അപ്പ്‌ലിക്കേഷനുകൾ കാലഘട്ടത്തിന് ആവശ്യകതയായി മാറുന്ന ഇ സമയത്തു ഐ ടി മേഖലയിലെ ജീവനക്കാരെ മെഷീന് ലേണിങ്ങ് പോലുള്ള നൂതന സാങ്കേതിക വിദ്യകളിൽ ട്രെയിനിങ് നൽകി കൂടുതൽ പ്രവർത്തന മികവുള്ളവരാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില് . ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടി പൂർണ്ണമായും സൗജന്യമായിട്ട് സംഘടിപ്പിക്കപ്പെട്ട ഈ ശില്പശാലയിൽ ടെക്‌നോപാർക്കിലെ 37 കമ്പനികളിൽ നിന്നും 130 ഐ ടി ജീവനക്കാർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ടെക്‌നിക്കൽ ഫോറം എക്‌സിക്യൂട്ടീവ് മെമ്പര് ഷാജി രമാസുതൻ സ്വാഗതവും പ്രതിധ്വനി എക്‌സിക്യൂട്ടീവ് മെമ്പർ ശ്രീനി ഡോണി നന്ദിയും രേഖപ്പെടുത്തി. പ്രതിധ്വനിക്കു വേണ്ടി രജിത് വി പി യും അശ്വിന് എം.സി.യും ഉപഹാരങ്ങള് ട്രെയിനർമാർക്ക് കൈമാറി .

ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ പതിനാറാമത് ശില്പശാലയായിരുന്നു. ഇതിനു മുൻപ് റോബോട്ടിക് പ്രോസസ് ഓട്ടമേഷന്, ജെ-മീറ്റര് ടെസ്റ്റിങ്ങ്, സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്ലിക്കേഷൻ , സോഫ്റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പണ് സോഴ്‌സ് ടെക്ക്‌നോളജി, ടോക്കർ, അംഗുലർ, ജാവ , റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് , മൈക്രോ സർവീസസ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP