Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്‌നോപാർക്കിൽ 'റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 2018 '14 നു ആരംഭിക്കും

ടെക്‌നോപാർക്കിൽ 'റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 2018 '14 നു ആരംഭിക്കും

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ' റാവിസ് പ്രതിധ്വനി സെവൻസ്' ഫുട്ബാൾ ടൂർണമെന്റിന്റെ നാലാം എഡിഷൻ 14 , ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കും. ടൂർണമെന്റ്‌റ് തിരുവനന്തപുരം മേയർ ശ്രീ വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്യും. 14 നു തുടങ്ങി ഓഗസ്റ്റ് അവസാനം വരെ, 14 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങളിൽ 61 ഐ ടി കമ്പനികളിൽ നിന്നുള്ള 72 ടീമുകളിൽ നിന്നായി 1000 ലധികം ഐ ടി ജീവനക്കാർ അവരുടെ പ്രതിഭ മാറ്റുരയ്ക്കും.

ഇന്നലെ - 10 ജൂലൈ വൈകുന്നേരം ടൂർണമെന്റിൽ പങ്കെടുക്കുന്ന ഐ ടി കമ്പനികളിലെ ഫുട്‌ബോൾ ക്യാപ്റ്റന്മാരുടെ യോഗത്തിൽ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു. പ്രധാന സ്‌പോൺസർ ആയ റാവിസ് ന്റെ പ്രതിനിധി ഹാപ്പിലാൽ മാത്യു ആണ് ടെക്നോപാർക്കിലെ ട്രാവകൂർ ഹാളിൽ ലോഗോ പ്രകാശനം ചെയ്തത്. മുഴുവൻ മത്സരങ്ങളുടെയും ഷെഡ്യൂളും ടൂർണമെന്റിന്റെ നിയമാവലിയും ക്യാപ്റ്റൻസ് മീറ്റിംഗിൽ പ്രസിദ്ധീകരിച്ചു.

ടെക്‌നോപാർക്ക് ഗ്രൊണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്ഔട്ട് അടിസ്ഥാനത്തിലാക്കും ആയിരിക്കും മത്സരങ്ങൾ. സെമി ഫൈനൽ , ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഡേ ഔട്ടും ലഭിക്കും. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും. എല്ലാ മത്സരത്തിലും മാൻ ഓഫ് ദി മാച്ച് അവാർഡ് ഉണ്ടായിരിക്കും. അത് കൂടാതെ 'പ്രെഡിക്ട് & വിൻ' പ്രവചന മത്സരവും കാണികൾക്കായുള്ള 'വാച്ച് & വിൻ ' മത്സരവും എല്ലാ മത്സരദിവസവും ഉണ്ടായിരിക്കും. കൂടാതെ വിവിധ കമ്പനികളിലെ വനിതാ ജീവനക്കാർക്കായി അവസാന ഘട്ടത്തിൽ ഷൂട്ട് ഔട്ട് മത്സരങ്ങളും പ്രതിധ്വനി പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലാ മത്സരങ്ങളിലെയും വിജയികൾക്കു റാവിസ് നൽകുന്ന സ്പെഷ്യൽ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

വേൾഡ് കപ്പ് പ്രവചന മത്സരത്തോടൊപ്പം പ്രതിധ്വനി ടെക്നോപാർക്കിൽ ആരംഭിച്ച 'ഫോട്ടോ കോണ്ടെസ്റ്റ് വിത്ത് സ്റ്റാർസ്' ( Photo contest with Stars) നു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ ബിൽഡിങ്ങിലും പ്രതിധ്വനി സ്ഥാപിച്ചിരിക്കുന്ന വിവിധ ഫുട്‌ബോൾ കളിക്കാരുടെ കട്ട് ഔട്ടുകൾക്കു മുന്നിൽ നിന്ന് വിജയിക്കുന്ന ടീമിന്റെ ഫ്ളാഗ് കൂടി പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ് മത്സരം. ഫോട്ടോകൾ പ്രതിധ്വനി ഫേസ്‌ബുക് പേജിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ശെരിയായ പ്രവചനത്തിനും കൂടുതൽ ലൈക് കിട്ടുന്ന ഫോട്ടോക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കും.

ആദ്യ സീസണിൽ മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കേരള ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീർ ആയിരുന്നു പ്രതിധ്വനി സെവൻസ് രണ്ടാം സീസണിൽ സമ്മാനദാനത്തിനെത്തിയത്. കഴിഞ്ഞ തവണ ആദരണീയ സ്പോർട് സ് വകുപ്പ് മന്ത്രി ശ്രീ എ സി മൊയ്ദീനും മുൻ ഇന്ത്യൻ താരം സി കെ വിനീതും സമ്മാനദാനത്തിനും ഫൈനൽ കാണാനും എത്തിയിരുന്നു. ഇൻഫോസിസ് ആയിരുന്നു കഴിഞ്ഞ മൂന്നു തവണയും ചാമ്പ്യാന്മാർ

ഇൻഫോസിസ്( Infosys) , യു എസ് ടി ഗ്ലോബൽ (UST Global) , അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global) , ടാറ്റ എലക്‌സി ( Tataelxsi), എം സ്‌ക്വയർ (MSquare), ആർ ആർ ഡോണേലി ( RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ് നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് ( PITS) , നാവിഗേന്റ്(Navigant), ഒറാക്കിൾ(Oracle), ക്ഊബർസ്റ്റ് ( QBurst ) തുടങ്ങി കേരളത്തിലെ പ്രമുഖ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന 'പ്രതിധ്വനി സെവൻസ്' ടൂർണമെന്റ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ടൂർണമെന്റാണ്.

ഐ ടി ജീവനക്കാരായ എല്ലാ കായിക പ്രേമികളെയും ഫുട്‌ബോൾ ആരാധകരെയും പ്രതിധ്വനി സഹർഷം ടെക്നോപാർക്ക് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു

( Photo of Captains Meeting and Photo contest from different buildings attached )

കൂടുതൽ വിവരങ്ങൾക്കായി

ജനറൽ കൺവീനർ - സുഹാസ് പി ബി - 9744252504 ,

ജോയിന്റ് കൺവീനർമാർ

ഹാഗിന് ഹരിദാസ് -(9562613583),

സന്തോഷ് തോമസ് - (9995893440),

മണികണ്ഠൻ വി എസ് -(9388261616)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP