Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്നോപാർക്കിൽ ഓണത്തിന് പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ച് മേയർ വി. കെ. പ്രശാന്ത് ഉത്ഘാടനം ചെയ്തു

ടെക്നോപാർക്കിൽ ഓണത്തിന് പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ച് മേയർ വി. കെ. പ്രശാന്ത് ഉത്ഘാടനം ചെയ്തു

ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി 2018 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ന് ( 08-08-2018 ബുധനാഴ്ച ) രാവിലെ 9.30 ന് ഭവാനി ഏട്രിയത്തിൽ വച്ച് ആരാധ്യനായ തിരുവനന്തപുരം നഗരസഭാ മേയർ വി. കെ. പ്രശാന്ത് നിർവഹിച്ചു. ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ടെക്നോപാർക് ജീവനക്കാരെ 10 ടൺ അരി സംഭരിക്കാൻ ചലഞ്ച് ചെയ്യുകയും ചെയ്തു.

ടെക്നോപാർക്കിനുള്ളിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും ഈ റൈസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് ഏറ്റവും കുറഞ്ഞത് 5 കിലോഗ്രാം അരി അതാത് കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റിൽ നിക്ഷേപിച്ച് കൊണ്ട് ഈ പരിപാടിയോട് സഹകരിക്കാവുന്നതാണ്. ഇതിനായി ടെക്നോപാർക്കിനുള്ളിലെ വിവിധ കെട്ടിടങ്ങളായ നിള, ഭവാനി, കാർണിവൽ, പമ്പ, തേജസ്വിനി, ചന്ദ്രഗിരി, പെരിയാർ, ഗായത്രി, ആംസ്റ്റർ, ഗംഗ , യമുന, ടെക്നോപാർക്ക് ഫേസ് 2, ഈ വൈ കിൻഫ്ര പാർക്ക് ( EY Kinfra Park) എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ അരി പാക്കറ്റുകൾ നിക്ഷേപിക്കുകയും അടുത്ത സുഹൃത്തിന് വെല്ലുവിളി കൈമാറുകയും ചെയ്യാവുന്നതാണ്.

ഇപ്രകാരം സംഭരിക്കുന്ന അരി ടെക്നോപാർക്കിനുള്ളിൽ ജോലിചെയ്യുന്ന ഐ ടി ഇതര ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകുന്നതോടൊപ്പം കുട്ടനാട്ടിലെ പ്രളയത്താൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് നേരിട്ടെത്തിക്കുവാനും പ്രതിധ്വനി തീരുമാനിച്ചിട്ടുണ്ട് . റൈസ് ബക്കറ്റ് ചലഞ്ച് 2018 ഓഗസ്റ്റ് 8 ബുധനാഴ്ച ആരംഭിച്ച് 2018 ഓഗസ്റ്റ് 21 ബുധനാഴ്ച സമാപിക്കും.

തുടർച്ചയായ നാലാം വർഷമാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് ടെക്നോപാർക്കിനുള്ളിൽ നടത്തുന്നത്. ഓരോ തവണയും ടെക്നോപാർക് ജീവനക്കാരുടെ ഭാഗത്തുനിന്നും കൂടുതൽ കൂടുതൽ ആവേശോജ്വലമായ പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം സംഭരിച്ച 6500 കിലോഗ്രാം അരി ടെക്നോപാർക്കിലെ ഐ ടി ഇതര ജീവനക്കാർക്ക് പുറമെ തിരുവനന്തപുരം ജില്ലയിലെ ഇരുപതോളം വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും വിതരണം ചെയ്തിരുന്നു.

ഈ മഹനീയ പ്രവർത്തിയിൽ ഭാഗഭാക്കാകുവാനും അത് വഴി ഓണത്തെ അതിന്റെ തനതായ അർത്ഥത്തിൽ ആഘോഷിക്കുവാനും ടെക്നോപാർക്കിലെ എല്ലാ സുമനസ്സുകളെയും പ്രതിധ്വനി ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്കും റൈസ് ബക്കറ്റ് ചലഞ്ചിൽ പങ്കെടുക്കാനും ബന്ധപ്പെടുക -- അരുൺ ദാസ് - 9176601230, പ്രമിത് - 9995752510, സുകേഷ് - 8086944094

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP