Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ ഐടി ജീവനക്കാർക്കായി ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ ശില്പശാല നടന്നു

ടെക്‌നോപാർക്കിലെ IT ജീവനക്കാർക്കായി പ്രതിധ്വനിയുടെ ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ (Appium) ശില്പശാല നടന്നുടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനെട്ടാമത് എഡിഷൻ - ഏപ്പിയം മൊബൈൽ ഓട്ടോമേഷൻ ശില്പശാല മെയ്‌ 18 ശനിയാഴ്ച നടന്നു. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09 :30 മുതൽ 05:00pm വരെയായിരുന്നു ശില്പശാല. ശിൽപ്പശാലക്ക് മാർട്ടിൻ സ്‌നീഡറും ശ്യാം ശശി (Mr.Martin Schneider (Senior Software Engineer & Technical Architect from Austria. Working in Carousell, Singapore), Mr.Syam Sasi (Senior Software Engineer at Carousell, Singapore) എന്നിവർ നേതൃത്വം നൽകി.

മൊബൈൽ ഓട്ടോമേഷൻ മേഖലയിലെ ഏപ്പിയം ടൂളിന്റെ ഉപയോഗവും ഏറ്റവും പുതിയ പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്. ഏപ്പിയം സാധ്യതകളും പ്രയോജനങ്ങളും ഉം ആണ് പ്രധാനമായും കൈകാര്യം ചെയ്തത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചത് . ശില്പശാലയിൽ ടെക്‌നോപാർക്കിലെ 34 കമ്പനികളിൽ നിന്നും 122 IT ജീവനക്കാർ പങ്കെടുത്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ടെക്‌നിക്കൽ ഫോറം ജോയിന്റ് കൺവീനർ നൗഷാദ് സ്വാഗതവും ഷാജി നന്ദിയും രേഖപ്പെടുത്തി . പ്രതിധ്വനിക്കു വേണ്ടി അരുണും ഹബീബ് ഉം ഉപഹാരം കൈമാറി .

ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ പതിനെട്ടാമത് ട്രെയിനിങ് പരിപാടിയായിരുന്നു. ടെസ്റ്റിങ് ങ്ങുമായി ബന്ധപ്പെട്ട ആറാമത് ശില്പശാലയാണ് നടന്നത് . ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്,ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ടോക്കർ, അംഗുലർ, ജാവ , റസ്‌റ് പ്രോഗ്രാമിങ് ലാംഗ്വേജ് , മൈക്രോ സർവീസ് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP